Latest NewsNewsFootballSports

മെസ്സിയെ പന്ത് തൊടാൻ അനുവദിക്കില്ല: വെല്ലുവിളിച്ച് ഫ്രെഡ്

ബ്രസീലിയ: ഞായറാഴ്ച നടക്കാൻ പോകുന്ന സ്വപ്ന ഫൈനലിന് മുന്നേ മെസ്സിയെ വെല്ലുവിളിച്ച് ബ്രസീൽ മധ്യനിര താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ഫ്രെഡ്. ലയണൽ മെസ്സിയെ നേരിടാൻ ഞങ്ങൾ തയ്യാറാണ്. മത്സരത്തിൽ അദ്ദേഹത്തിന് ബോൾ തൊടാൻപോലും ഞങ്ങൾ അനുവദിക്കില്ല. തന്നെ മറികടന്നുപോകാൻ മെസ്സി ഇത്രയും കാലം കളിച്ച കളി പോരാ എന്നും ഫ്രെഡ് കൂട്ടിച്ചേർത്തു.

അവസാനമായി ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ടപ്പോഴാണ് അവസാനമായി ഫ്രെഡ് മെസ്സിയെ നേരിട്ടത്. അന്ന് മെസ്സി ഇരട്ട ഗോളുകൾ നേടിയിരുന്നു. അന്ന് സംഭവിച്ച തെറ്റുകൾ ഇനി ആവർത്തിക്കില്ല എന്നും ഫ്രെഡ് കൂട്ടിച്ചേർത്തു.

മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആണെന്നും ബ്രസീലിൽ നിന്ന് കിരീടം കൊണ്ട് പോകാൻ അനുവദിക്കില്ല എന്നും അദ്ദേഹത്തിന്റെ ഇന്റർവ്യൂയിൽ കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ 5.30നാണ് അർജന്റീന ബ്രസീൽ മത്സരം. നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിനായാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. മാരക്കാനയിൽ അർജന്റീന ബ്രസീൽ പോരാട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button