CricketLatest NewsNewsSports

ധോണിയോടുള്ള ആദരവായി ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് സാബ കരീം

മുംബൈ: എം എസ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭവനകൾ പരിഗണിച്ച് അദ്ദേഹത്തോടുള്ള ആദരവായി ധോണിയുടെ ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം സാബ കരീം. ധോണി തന്റെ 40-ാം പിറന്നാൾ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ആ സാഹചര്യത്തിലാണ് ധോണിയെ ആദരിക്കേണ്ട ആവശ്യകത സാബ കരീം ചൂണ്ടിക്കാട്ടിയത്.

‘ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തോടുള്ള ആദരവായി ധോണി അണിഞ്ഞിരുന്ന ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണം. ധോണിയുടെ മാത്രമല്ല, ഇന്ത്യയുടെ ഇതിഹാസ താരങ്ങൾ അണിഞ്ഞിരുന്ന ജേഴ്സി നമ്പറുകളെല്ലാം പിൻവലിക്കണം. ആ ഇതിഹാസങ്ങളുടെ ജേഴ്സി നമ്പറുകൾ മറ്റാരും ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം’

Read Also:- ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് ഏഞ്ചലോ മാത്യൂസ് പിന്മാറി

‘ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യക്കായി മഹത്തായ സംഭവങ്ങൾ ചെയ്ത ക്രിക്കറ്റ് താരങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. മാത്രമല്ല ഇതിലൂടെ ഇതിഹാസ താരങ്ങൾ നൽകിയ സംഭാവനകളെ നമ്മൾ ബഹുമാനിക്കുക കൂടിയാണ് ചെയ്യുന്നത്’ സാബ കരീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button