Latest NewsKeralaNews

ജയിലിൽ ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നു: പരാതിയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി

തിരുവനന്തപുരം: ജയിലിൽ ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത്ത് എൻഐഎ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

Read Also: കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് നിരോധനം

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സരിത്ത്. ജയിലിനുള്ളിൽ തനിക്ക് സമ്മർദ്ദവും ഭീഷണിയുമുണ്ടെന്നാണ് സരിത്തിന്റെ ആരോപണം. ഇതിന് പിന്നാലെ സരിത്തിനോട് പരാതി എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സരിത്തിന് ജയിലിൽ ഭീഷണി ഉള്ളതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോടതിയിൽ ഇക്കാര്യം സരിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത തവണ ഹാജരാക്കുമ്പോൾ ഇക്കാര്യം വിശദമായി പറയാമെന്നും സരിത്ത് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: തെലുങ്കാനയില്‍ ആദ്യഘട്ടത്തില്‍ 1,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ് ഗ്രൂപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button