Latest NewsIndia

തിരക്കിനിടെ പുറത്തു തൊട്ട പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍റെ ക​ര​ണത്തടിച്ചു ഡി കെ ശി​വ​കു​മാ​ര്‍: വിമർശനം ശക്തം -വീഡിയോ

ഒട്ടും ക്ഷമയില്ലാത്ത ഗുണ്ടായിസം കാണിക്കുന്ന ഇവരെപോലുള്ളവരാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് വിമർശനം ശക്തമാണ്.

ബം​ഗ​ളൂ​രു: പുറത്തു തൊട്ട പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍റെ ക​ര​ണം​പു​ക​ച്ച്‌ ക​ര്‍​ണാ​ട​ക പി​സി​സി പ്ര​സി​ഡ​ന്‍റ് ഡി.​കെ. ശി​വ​കു​മാ​ര്‍. മാ​ണ്ഡ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇതോടെ കോൺഗ്രസ് നേതാവിനെതിരെ വിമർശനം ശക്തമാണ്. മു​ന്‍​മ​ന്ത്രി ജി. ​ദേ​വ​ഗൗ​ഡ​യെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യാ​ണ് ഡികെ ശിവകുമാർ മാ​ണ്ഡ്യ​യി​ലെ​ത്തി​യ​ത്.

പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പിന്നിൽ നിന്ന് വന്ന പ്രവർത്തകൻ അദ്ദേ​​ഹ​ത്തെ തൊട്ടത്. ​എ​ന്നാ​ല്‍ കു​പി​ത​നാ​യ ശി​വ​കു​മാ​ര്‍ കൈ ​ത​ട്ടി​മാ​റ്റി​യ​തി​ന് ശേ​ഷം അ​യാ​ളു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. ഇതോടെ കരണം പൊത്തി പ്രവർത്തകൻ മുന്നോട്ടു പോകുന്നതും വീഡിയോയിൽ കാണാം.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ അ​ങ്ങ​നെ ചെ​യ്ത​തെ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ശി​വ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ച​ത്. എന്നാൽ കോവിഡ് ആയിട്ടും യാതൊരു അകലവും പാലിക്കാതെയാണ് നേതാക്കന്മാരും അണികളും ഉൾപ്പെടുന്ന വലിയ ജനക്കൂട്ടം സംഭവ സ്ഥലത്തുള്ളതായി ഈ വിഡിയോയിൽ കാണുന്നത്. ഒട്ടും ക്ഷമയില്ലാത്ത ഗുണ്ടായിസം കാണിക്കുന്ന ഇവരെപോലുള്ളവരാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് വിമർശനം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button