Latest NewsNewsIndia

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്താൻ തയ്യാർ: നീതി ആയോഗ് വൈസ് ചെയർമാൻ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മറികടന്നു കൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷം ഇരട്ടയക്ക വളർച്ച രേഖപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: സരിത്തിനേയും റമീസിനേയും കേരളത്തിന് പുറത്തുള്ള ജയിലിലേക്ക് മാറ്റണം: കസ്റ്റംസ്

‘ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കോവിഡ് വളരെ പ്രതികൂലമായി ബാധിച്ചു. ആദ്യ തരംഗത്തെ അപേക്ഷിച്ച് കോവിഡ് തരംഗത്തിൽ സാമ്പത്തികസ്ഥിതി വീണ്ടെടുക്കൽ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. എങ്കിലും സമ്പദ് വ്യവസ്ഥ ഇപ്പോൾ കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും’ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജിഡിപി വർധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. ‘കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ അതിനെ നേരിടാൻ സർക്കാർ സജ്ജമാണ്. സംസ്ഥാനങ്ങൾക്ക് മുൻ തരംഗങ്ങളിൽ നിന്ന് മഹാമാരിയെ നേരിടുന്നതിനുള്ള പാഠങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻപത്തേതിനെ അപേക്ഷിച്ച് വളരെ ദുർബലമായി മാത്രമേ മൂന്നാം തരംഗം സമ്പദ് വ്യവസ്ഥയെ ബാധിക്കൂവെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: അന്ന് കണ്ണീരോടെ പടിയിറങ്ങി, ഇന്ന് പൊട്ടിക്കരഞ്ഞ നെയ്മറെ സ്നേഹം കൊണ്ട് ചേർത്തുപിടിച്ചു: മെസിയെ പുകഴ്ത്തി ബ്രിട്ടാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button