KeralaLatest NewsNewsFootballInternationalSports

അന്ന് കണ്ണീരോടെ പടിയിറങ്ങി, ഇന്ന് പൊട്ടിക്കരഞ്ഞ നെയ്മറെ സ്നേഹം കൊണ്ട് ചേർത്തുപിടിച്ചു: മെസിയെ പുകഴ്ത്തി ബ്രിട്ടാസ്

തിരുവനന്തപുരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അർജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടത്തിനു ശോഭ വലുതാണ്. രണ്ടര പതിറ്റാണ്ടിലേറെയായി ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കിയ സ്വപ്നത്തിനു ഫലം വന്നിരിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. അപമാനിച്ചവർക്കു മുൻപിൽ രാജ്യത്തിന് വേണ്ടി നീല വസന്തം തീർക്കാൻ മെസ്സിക്ക് കഴിഞ്ഞുവെന്ന് ബ്രിട്ടാസ് വ്യക്തമാക്കുന്നു.

ഇന്ന് നടന്ന ഫൈനലിൽ ഏകപക്ഷീകമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തകർത്തത്. എയ്ഞ്ചൽ ഡി മരിയ ആണ് വിജയ ഗോൾ നേടിയത്. 28 വര്ഷം നീണ്ട അർജന്റീന ടീമിന്റെയും ആരാധകരുടെയും സ്വപ്നവും കാത്തിരുപ്പുമാണ് ഇന്ന് മാരക്കാനയിൽ സാധ്യമായത്. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കോപ്പ അമേരിക്ക 2021 ൽ അർജന്റീന ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ, കോടിക്കണക്കിനു വരുന്ന ആരാധകരുടെ പ്രാർത്ഥനകളാണ് സഫലമാകുന്നത്.

Also Read:ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

’28 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം അർജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം. കാല്‍പന്തുകളി പല തവണ മെസിയേയും അര്‍ജന്റീനയേയും ആരാധകരെയും മോഹിപ്പിച്ച് കടന്നു കളഞ്ഞിട്ടുണ്ട്. 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളില്‍ ചിലിക്ക് മുന്നില്‍ നിന്ന് കണ്ണീരോടെയാണ് മെസി പടിയിറങ്ങിയത്. അന്ന് കളിക്കളത്തോട് വിടപറയുന്നു എന്ന പ്രഖ്യാപനം വരെ നടത്തി.. എന്നാൽ ഇന്ന് 2021 ൽ കോപ്പയിലെ മികച്ച കളിക്കാരനും ടോപ് സ്കോററും മെസ്സിയാണ്. അപമാനിച്ചവർക്കു മുൻപിൽ രാജ്യത്തിന് വേണ്ടി നീല വസന്തം തീർക്കാൻ മെസ്സിക്ക് കഴിഞ്ഞു. രണ്ടര പതിറ്റാണ്ടിലേറെയായി ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കിയ സ്വപ്നം. മറഡോണക്ക് ഇതിൽ കൂടുതലായി ഒരു ആദരാഞ്ജലി നല്കാനുണ്ടോ? ബ്രസീൽ തോറ്റപ്പോൾ പൊട്ടിക്കരഞ്ഞ നെയ്മർ മെസ്സിയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ച നിമിഷവും കൂടി മനസ്സിൽ പതിയുന്നു. കാൽപ്പന്തുകളിയുടെ സൗന്ദര്യവും സംസ്കാരവും ഇതാണ്. ഇതുകൊണ്ട് കൂടിയാണ് കാൽപ്പന്തുകളി ഏവരുടെയും ഹൃദയത്തിൽ പതിയുന്നതും. ലോകകപ്പിനായുള്ള കാത്തിരിപ്പിന് ഊർജം പകരുന്ന നിമിഷങ്ങൾ കൂടിയാണിത്’, ബ്രിട്ടാസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button