KeralaLatest NewsNews

അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകര്‍ തെരുവില്‍ ഇറങ്ങിയത്

മലപ്പുറം : കോപ്പ അമേരിക്ക ഫൈനലില്‍ മത്സരത്തിലെ അർജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്. മലപ്പുറം തിരൂര്‍ താനാളൂരിലാണ് സംഭവം. ഇന്ന് രാവിലെ താനാളൂര്‍ ചുങ്കത്ത് വെച്ച്‌ പടക്കം പൊട്ടി കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്. അത്യാഹിത വിഭാഗത്തിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകര്‍ തെരുവില്‍ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെയാണ് വീര്യമേറിയ പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിയത്. ഇതിന്റെ തൊട്ടു അടുത്ത് നില്‍ക്കുകയായിരുന്ന ഇജാസും സിറാജും.

Read Also  :  രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തില്‍ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ മെസ്സിക്ക് സാധിച്ചു. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button