Latest NewsNewsIndia

അഭിമാന നേട്ടം: ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി സിരിഷ

ഹൂസ്റ്റൺ: ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ എന്ന നേട്ടം സ്വന്തമാക്കി സിരിഷ ബാൻഡ്‌ല. ഞായറാഴ്ച ബഹിരാകാശം തൊട്ട് ഭൂമിയിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. എയ്റോനോട്ടിക്കൽ എഞ്ചിനീയറായ സിരിഷ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. തന്റെ നാലാം വയസിലാണ് സിരിഷ അമേരിക്കയിലേക്ക് പോകുന്നത്. പിന്നീട് സിരിഷ പഠിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്.

Read Also: അല്‍ ക്വയിദ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത സംഭവം: യുപി പോലീസിനെതിരെ അഖിലേഷ് യാദവ്, വിവാദം

2011-ൽ പാർഡ്യൂ സർവകലാശാലയിലെ എയ്റോനോട്ടിക് ആൻഡ് ആസ്ട്രോനോട്ടിക്സിൽ നിന്ന് സയൻസ് ബിരുദം നേടിയ സിരിഷ 2015-ൽ ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നാസയിൽ ബഹിരാകാശ യാത്രികയാകായിരുന്നു സിരിഷ ആഗ്രഹിച്ചിരുന്നത്. എന്നാൽ കാഴ്ചശക്തി കുറവ് കാരണം ഈ ആഗ്രഹം സഫലീകരിക്കാൻ കഴിഞ്ഞില്ല. പാർഡ്യൂ സർവകലാശാലയിലെ ഒരു പ്രൊഫസറാണ് വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് സിരിഷയോട് പറയുന്നത്. തുടർന്ന് റിച്ചാർഡ് ബ്രാൻസണിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സിരിഷ തീരുമാനിച്ചു. ഒടുവിൽ സിരിഷ ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ എന്ന നേട്ടം കരസ്ഥമാക്കി.

ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയിൽ നിന്ന് വെർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് റിച്ചാർഡ് ബ്രാൻസണും സംഘവും പുറപ്പെട്ടത്. 8.55-ന് പേടകം വാഹിനിയിൽ നിന്ന് വേർപെട്ടു. ദൗത്യം വിജയകരമായി പൂർത്തിയാക്കി മിനിറ്റുകൾക്കുള്ളിൽ മടക്ക യാത്ര ആരംഭിക്കുകയും 9.09-ന് തിരിച്ച് ഭൂമി തൊടുകയും ചെയ്തു. യൂണിറ്റി 22 എന്ന പേരിലുള്ള പരീക്ഷണപ്പറക്കലാണ് വിജയകരമായി പൂർത്തിയാക്കിയത്. 2.8 ലക്ഷം അടി ഉയരത്തിൽ നിന്നാണ് വാഹനം ഭൂമിയിലേക്ക് തിരിച്ചത്. റിസർച്ച് എക്സ്പീരിയൻസ് ആയിട്ടാണ് സിരിഷ സംഘത്തിലുണ്ടായിരുന്നത്. ദൗത്യം വിജയിച്ചതോടെ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ വംശജ എന്ന നേട്ടം സിരിഷയെ തേടിയെത്തി.

Read Also: ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും : നിരവധി വാഹനങ്ങൾ ഒലിച്ചുപോയി , വീഡിയോ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button