Latest NewsKeralaNews

കേരള വികസനത്തിന് ഊന്നല്‍ നല്‍കി കേന്ദ്രം, ഭാരത് മാലാ പ്രോജക്ടില്‍ വരുന്നത് 11 അത്യാധുനിക റോഡുകള്‍

തിരുവനന്തപുരം: കേരള വികസനത്തിന് ഊന്നല്‍ നല്‍കി കേന്ദ്രം. കേരളത്തിലെ റോഡ് വികസനത്തിനായി വീണ്ടും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനൊന്ന് റോഡുകള്‍ ഭാരത് മാലാ പ്രോജക്ടില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.

Read Also : യുവമോര്‍ച്ചയെ ശക്തിപ്പെടുത്തി ബിജെപി : 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ തോല്‍ക്കില്ലെന്നുറപ്പിച്ച് ദേശീയ പാര്‍ട്ടി

കണ്ണൂര്‍ വിമാനത്താവള വഴിയുള്ള ദേശീയ പാതയ്ക്കും കേന്ദ്രാനുമതി ലഭിച്ചു. തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റര്‍ റിങ് റോഡ് നിര്‍മ്മിക്കുന്നതിനും തത്വത്തില്‍ അംഗീകാരമായി. ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി വാഴൂര്‍ പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ, കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷന്‍ (എന്‍. എച്ച് 183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷന്‍ വരെ (എന്‍. എച്ച് 85 ) 45 കി.മീ, പുതിയ നാഷണല്‍ ഹൈവേയായ കല്‍പ്പറ്റയ്ക്കടുത്തുള്ള ജംഗഷന്‍ (എന്‍. എച്ച് 766 ) മുതല്‍ മാനന്തവാടി വരെ 50 കി.മീ, എന്‍.എച്ച് 183 അ യുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം, ചവറ വരെ (എന്‍.എച്ച് 66 ) 17 കി.മീ, എന്‍. എച്ച് 183 ലെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ, തിരുവനന്തപുരം തെന്മലയെ ബന്ധിപ്പിക്കുന്ന 72. കിമീ, ഹോസ്ദുര്‍ഗ് പനത്തൂര്‍ ഭാഗമണ്ഡലം മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചേര്‍ക്കല കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ് , തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം കരമന കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലാ പദ്ധതി രണ്ടാം ഘട്ടത്തില്‍ പെടുത്തി അപ്ഗ്രേഡ് ചെയ്യുന്നത്.

കണ്ണൂര്‍ എയര്‍ പോര്‍ട്ടിനോടു ചേര്‍ന്ന് ചൊവ്വ മുതല്‍ മട്ടന്നൂര്‍ കൂട്ടും പുഴ വളവുപാറ മാക്കൂട്ടം വിരാജ്പേട്ട- മടിക്കേരി വഴി മൈസൂര്‍ വരെയുള്ള റോഡിന്റെ കേരളത്തിലുള്ള ഭാഗം നാഷണല്‍ ഹൈവേയായി ഉയര്‍ത്തും. ഇത് കേരളത്തിലെ റോഡ് ഗതാഗത വികസനത്തിന് കുതിപ്പു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തല്‍ ആവശ്യമായ നടപടികള്‍ ഉടനടി കൈക്കൊള്ളുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button