Latest NewsNewsIndia

സൈനിക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി: ഹബീബ് ഖാന്‍ എന്നയാള്‍ പിടിയില്‍

ജയ്പൂര്‍: പാകിസ്താന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ പിടിയില്‍. ബിക്കാനെര്‍ സ്വദേശിയായ ഹബീബ് ഖാന്‍ എന്നയാളാണ് പിടിയിലായത്. പൊഖ്‌റാനില്‍ വെച്ച് ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്.

Also Read: താലിബാന്‍ തീവ്രവാദികളുടെ കൈകളില്‍ അഫ്ഗാന്‍ ജനങ്ങളുടെ ജീവിതം, യുഎസ് പിന്‍മാറുന്നത് മണ്ടത്തരമെന്ന് മുന്‍ യു.സ് പ്രസിഡന്റ്

ഇന്ത്യന്‍ സൈന്യത്തിന് പച്ചക്കറികള്‍ വിതരണം ചെയ്തിരുന്ന ഇയാള്‍ സുപ്രധാനമായ പല വിവരങ്ങളും ഐഎസ്‌ഐയ്ക്ക് ചോര്‍ത്തി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി ഹബീബ് ഖാന്‍ സൈനികര്‍ക്ക് പച്ചക്കറി വിതരണം ചെയ്യുന്ന തൊഴില്‍ ചെയ്ത് വരികയായിരുന്നു. ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഡല്‍ഹി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഹബീബ് ഖാന്‍ ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഡല്‍ഹിയിലെത്തിച്ച ഹബീബ് ഖാനെ ക്രൈം ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വിശദമായി ചോദ്യം ചെയ്യുകയാണ്. ഉത്തര്‍പ്രദേശില്‍ അല്‍ ഖ്വായ്ദ ഭീകരരെ പിടികൂടിയതിന് പിന്നാലെയാണ് രാജസ്ഥാനില്‍ നിന്നും പാക് ചാര ഏജന്‍സിയ്ക്ക് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആളെയും പിടികൂടിയിരിക്കുന്നത്. ഇയാളുമായി ബന്ധമുള്ളവരും ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button