Latest NewsNewsIndia

ഭീകരരെന്ന് സംശയം: മൂന്ന് പേരെ പിടികൂടി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

ലഖ്നൗ: ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ലഖ്നൗവിൽ നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. മൊഹമ്മദ് മുയിദ്, ഷക്കീൽ, മൊഹമ്മദ് മുസ്താകിം എന്നിവരാണ് പിടിയിലായത്.

Read Also: ‘കാമുകനൊപ്പം പോയവളുടെ കര്‍മ്മം ചെയ്യാനായി മക്കളെ വിട്ടുകൊടുക്കില്ലെന്ന് നിലപാട് സ്വീകരിച്ച് അനിതയുടെ ഭര്‍ത്താവ്

കഴിഞ്ഞ ദിവസം ലഖ്നൗവിൽ നിന്ന് അൽ ഖ്വയ്ദയുമായി ചേർന്ന് പ്രവർത്തിക്കുന്ന അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എ ജി എച്ച്) ഭീകര സംഘടനയിൽ പ്രവർത്തിക്കുന്ന രണ്ട് ഭീകരരെ എ.ടി.എസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിൽ ലഖ്നൗ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സ്‌ഫോടനം നടത്താനായിരുന്നു ഭീകര സംഘടനകൾ പദ്ധതിയിട്ടിരുന്നത്. മനുഷ്യബോംബ് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്താൻ പരിശീലനം ലഭിച്ചവരാണ് പിടിയിലായതെന്നും പോലീസ് അറിയിച്ചിരുന്നു.

Read Also: പ്രതിദിന രോഗികൾ 40,000 ത്തിന് മുകളിൽ: ഏഷ്യയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി ഈ രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button