KeralaLatest NewsNews

സ്ത്രീധന സമ്പ്രദായത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ ഉപവാസത്തിനെ പരിഹസിച്ച് എം.വി.ജയരാജന്‍

കണ്ണൂര്‍: സ്ത്രീധന സമ്പ്രദായത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ഉപവാസ സമരത്തെ പരിഹസിച്ച് എം.വി.ജയരാജന്‍. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നടത്തിയ ഉപവാസത്തില്‍ മാധ്യമങ്ങള്‍ കണ്ട സ്വപ്‌നങ്ങള്‍ അദ്ദേഹം തന്നെ കരിച്ച് കളഞ്ഞെന്ന് സിപിഎം നേതാവ് എം.വി ജയരാജന്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട കൊല്ലത്തെ വിസ്മയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്, സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ താക്കീതാണെന്ന് പറയാത്തത് മഹാ ഭാഗ്യം. സ്ത്രീ സുരക്ഷ അപകടത്തിലായെന്നല്ല ഗവര്‍ണര്‍ പറയുന്നത്.

Read Also : സംസ്ഥാനങ്ങള്‍ക്ക് താങ്ങായി കേന്ദ്രം, കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 75,000 കോടി : കേരളത്തിന് 4122 കോടി രൂപ

എം.വി.ജയരാജന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

‘ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഗാന്ധിയന്‍ സമര മാര്‍ഗ്ഗത്തില്‍ ഉപവസിച്ച ഗവര്‍ണറുടെ നടപടിയെ കുറിച്ച് ചില മാധ്യമങ്ങള്‍ സ്വപ്നം ചെയ്യുകയുണ്ടായി. ആ മോഹം ഗവര്‍ണര്‍ തന്നെ കരിച്ചു കളഞ്ഞു. ഗവര്‍ണറുടെ ഉപവാസത്തെക്കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇപ്രകാരം ആയിരുന്നു. ഭരണത്തലവനായ ഗവര്‍ണര്‍ സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് ഉപവാസം നടത്തുന്നത് ഇവിടെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന വ്യാഖ്യാനത്തിന് ഇടയാക്കാം. സര്‍ക്കാരിന്റെ വീഴ്ചയെന്ന നിലയില്‍ ഇത് വിമര്‍ശനങ്ങള്‍ക്ക് വഴി തെളിക്കാം’ .

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട കൊല്ലത്തെ വിസ്മയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്, സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ താക്കീതാണെന്ന് പറയാത്തത് മഹാ ഭാഗ്യം! സ്ത്രീ സുരക്ഷ അപകടത്തിലായെന്നല്ല ഗവര്‍ണര്‍ പറയുന്നത്. സ്ത്രീധന സമ്പ്രദായം ഒരു മഹാ വിപത്താണെന്നാണ് പറയുന്നത്.

‘ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോര്‍ക്കേണ്ട വിപത്താണ് സ്ത്രീധനമെന്നും സര്‍ക്കാര്‍ ശക്തമായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും പോലീസ് തൃപ്തികരമായ നടപടി എടുത്തിട്ടുണ്ടെന്നു’ മാണ് ഉപവാസത്തില്‍ പങ്കെടുത്തു കൊണ്ട് ഗവര്‍ണര്‍ പറഞ്ഞത്’ – എം.വി.ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button