Latest NewsNewsFootballSports

ഫുട്ബോളിൽ ഇത് അപൂർവ നേട്ടം: മൂന്ന് ഭൂഖണ്ഡങ്ങൾ കീഴടക്കി ഖത്തർ സ്‌ട്രൈക്കർ

ഖത്തർ: മൂന്ന് ഭൂഖണ്ഡങ്ങളിലെ ഫുട്ബോൾ ടൂർണമെന്റുകളിൽ ഗോളടിക്കുന്ന ആദ്യ താരമായി ഖത്തർ സ്‌ട്രൈക്കർ അൽമോസ് അലി. അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ വലകുലുക്കിയതോടെയാണ് ഖത്തറിന്റെ അൽമോസ് അലി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. കോൺകകാഫ് ഗോൾഡ് കപ്പിൽ പനാമയ്‌ക്കെതിരായ മത്സരത്തിലാണ് അൽമോസ് അലി കരിയറിലെ ചരിത്ര ഗോൾ അടിച്ചത്.

കളിയുടെ 53-ാം മിനിറ്റിൽ അക്രം അഫിഫ് നൽകിയ പാസിൽ നിന്ന് ലക്ഷ്യം കണ്ടതോടെ മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ചാമ്പ്യൻഷിപ്പുകളിൽ സ്കോർ ചെയ്ത താരമായി അൽമോസ് അലി മാറി. നേരത്തെ, 2019ലെ ഏഷ്യൻ കപ്പിലും, കോപ അമേരിക്കയിൽ പരാഗ്വേയ്‌ക്കെതിരേയും അൽമോസ് അലി ഗോൾ നേടിയിരുന്നു. ഖത്തറിന്റെ ഒന്നാം നമ്പർ സ്‌ട്രൈക്കറായ അൽമോസ് അലി രാജ്യത്തിനുവേണ്ടി 63 മത്സരങ്ങളിൽ 31 ഗോളുകൾ നേടിയിട്ടുണ്ട്.

Read Also:- ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ നാരങ്ങാ വെള്ളം

2019 ഏഷ്യൻ കപ്പിൽ ഒമ്പത് തവണയാണ് അൽമോസ് അലി എതിരാളികളുടെ വല കുലുക്കിയത്. 2022 ലോക കപ്പിന് ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്ന ഖത്തർ കോൺകകാഫ് ഗോൾഡ് കപ്പിലെ പ്രത്യേക ക്ഷണിതാക്കളാണ്. ടൂർണമെന്റിൽ ടീമിന്റെ സാധ്യതകൾ അൽമോസ് അലിയുടെ ഫോമിനെ ആശ്രയിച്ചിരിക്കുമെന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്നു.

shortlink

Post Your Comments


Back to top button