Latest NewsNewsInternational

15 വയസിന് മുകളിലുളള പെണ്‍കുട്ടികളുടെയും 45 വയസിന് താഴെയുളള വിധവകളുടെയും പട്ടിക വേണം: പുതിയ നിർദേശവുമായി താലിബാൻ

പെണ്‍മക്കളെ നിര്‍ബന്ധിത വിവാഹത്തിന് ഇരകളാക്കി അടിമകളാക്കാനാണ് താലിബാന്റെ ശ്രമമെന്ന് ജനങ്ങള്‍ പറയുന്നു.

കാബൂള്‍: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്‌ഗാനിസ്ഥാനിലെ സുപ്രധാന പ്രദേശങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ ആക്കിയിരിക്കുകയാണ് താലിബാൻ. മത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്റെ വടക്കു കിഴക്കന്‍ പ്രദേശമായ ഥാക്കറിലെ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നും പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നുമുള്ള ഉത്തരവുകളും ടാലിബാൻ പുറപ്പെടുവിച്ചു. ഇപ്പോഴിതാ 15 വയസിന് മുകളിലുളള പെണ്‍കുട്ടികളുടെയും 45 വയസിന് താഴെയുളള വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ മത നേതാക്കന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് താലിബാന്‍.

read also: 13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അപ്രത്യക്ഷമായി, ആശങ്ക

അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മത നേതാക്കന്മാരോട് അതതു പ്രദേശത്തെ പെണ്‍കുട്ടികളുടേയും വിധവകളുടേയും പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍ കത്തെഴുതി. താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് വിവാഹം കഴിക്കാനായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്റെ പേരിലാണ് കത്തെന്ന് സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ പെണ്‍മക്കളെ നിര്‍ബന്ധിത വിവാഹത്തിന് ഇരകളാക്കി അടിമകളാക്കാനാണ് താലിബാന്റെ ശ്രമമെന്ന് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button