KeralaLatest NewsNews

ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വീണ്ടും ഉയർത്തി സർക്കാർ : സി.എച്ച് സ്‌കോളര്‍ഷിപ്പ് എട്ട് കോടിയില്‍നിന്ന് പത്ത് കോടിയാക്കി

തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വീണ്ടും ഉയർത്തി സർക്കാർ. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതത്തില്‍ തീരുമാനിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സ്കോളർഷിപ്പ് തുക 23.51 കോടിയായാണു സര്‍ക്കാര്‍ ഉയര്‍ത്തിയത്. നേരത്തെ എട്ട് സ്‌കോളര്‍ഷിപ്പിനായി 17.31 കോടിരൂപയാണ് ചെലവഴിച്ചിരുന്നത്.

Read Also : വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച എഴുപതുകാരൻ അറസ്റ്റിൽ 

എന്നാല്‍ നിലവില്‍ മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ച് മാത്രമാണ് സംസ്ഥാനത്ത് പഠനം നടന്നതെന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തത്ക്കാലം മാറ്റം വരുത്തിയിട്ടില്ല. പകരം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ തുക വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ തത്വത്തില്‍ ചെയ്തത്.

സിഎച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പാണ് ഇതില്‍ ഏറ്റവും തുക വിലയിരുത്തിയ സ്‌കോളര്‍ഷിപ്പ്. ഇതില്‍ 80:20 അനുപാതത്തില്‍ നല്‍കിയിരുന്നപ്പോള്‍ ആറരക്കോടിയോളം രൂപ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും ഒന്നരക്കോടിയോളം ക്രൈസ്തവ വിഭാഗത്തിനുമാണ് ലഭിച്ചിരുന്നത്. മുസ്‌ലിം വിഭാഗത്തിനുള്ള ഈ വിഹിതം കുറയാതിരിക്കാനായി സി.എച്ച്. സ്‌കോളര്‍ഷിപ്പ് എട്ടുകോടിയില്‍നിന്ന് പത്തുകോടിയായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതനുസരിച്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആറരക്കോടി രൂപ തന്നെ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button