KeralaLatest News

‘ബിജെപിക്കാര്‍ക്ക് ആശംസ അര്‍പ്പിക്കരുത്’- വെല്‍ഫയര്‍ പാര്‍ട്ടിയില്‍ തമ്മിലടി, വിഷയം സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്

ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പോസ്റ്റിൽ ലവ് സ്മൈലി ഇട്ടതിന് വെൽഫെയർ പാർട്ടിയിൽ വിവാദം

കോട്ടയം: ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പോസ്റ്റിൽ ലവ് സ്മൈലി ഇട്ടതിന് വെൽഫെയർ പാർട്ടിയിൽ വിവാദം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികള്‍ തമ്മിലാണ് പ്രശ്‌നം. ഒരു ബിജെപിക്കാരന്റെയും സന്തോഷത്തിലോ സങ്കടത്തിലോ ആശംസയും ആദരാഞ്ജലിയും അർപ്പിക്കരുതെന്നു പറഞ്ഞാണ് തമ്മിലടി. ബിജെപി നേതാവ് സന്ദീപ് വാചസ്പതി, തന്റെ കുട്ടിയുടെ 28 കെട്ടിന്റെ ചിത്രം ഫേസ് ബുക്കിലിട്ടു.

അതിനിടിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറിയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയംഗവുമായ അനിഷ് പാറമ്പുഴ സ്‌നേഹ ചിഹ്നം ഇട്ടു. ഇതിനെതിരെയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന മുഹ്‌സിന മുസ്തഫ രംഗത്തു വന്നത്. എന്നാൽ തന്റെ ഫ്രണ്ട്ലിസ്റ്റിൽ പല രാഷ്ട്രീയക്കാരും ഉണ്ടെന്നും അവരൊടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം കൊണ്ട് അവര്‍ക്കു കൊച്ചുണ്ടായാല്‍ ആശംസകള്‍ പറയാന്‍ കഴിയില്ല, അപ്പനോ അമ്മയോ മരണപ്പെട്ടാല്‍ ആദരാജ്ഞലികള്‍ പറയാന്‍ കഴിയില്ല എന്ന് കരുതുന്നവര്‍ എനിക്ക് രാഷ്ട്രീയ നൈതികതയെ കുറിച്ച്‌ ക്ളാസെടുക്കേണ്ട എന്നു അനീഷ് തിരിച്ചും മറുപടി കൊടുത്തു.

കൂടാതെ ‘കേരളത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ പി. പരമേശ്വരന്‍ ആന്തരിച്ചപ്പോൾ മാധ്യമം മുഖ പ്രസംഗം എഴുതിയതും അനീഷ് ചൂണ്ടിക്കാട്ടി. കൂടാതെ ബിജെപി നേതാവ് ശ്രീധരന്‍ പിള്ളയുടെ ഒന്നര പേജ് ലേഖനം മാധ്യമത്തിൽ വന്നതും അന്ന് എന്തായിരുന്നു മുഹ്‌സിന അന്ന് ഒന്നും പറയാത്തത് എന്ന ചോദ്യവും അനീഷ് ഉയര്‍ത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യസ്റ്റ് ആണ് മുഹ്‌സിന മുസ്തഫ. ഉത്തരവാദിത്വപ്പെട്ട സർക്കാർ പദവിയിലിരിക്കുമ്പോഴും വിദ്വെഷം വെച്ച് പുലർത്തുന്നു എന്നാണ് പൊതുവെ ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button