KeralaJobs & VacanciesLatest NewsNews

എസ്.എസ്.സിയിൽ ഇരുപത്തയ്യായിരത്തോളം ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്), എൻ.ഐ.എ, എസ്.എസ്.എഫ് എന്നീവിടങ്ങളിൽ കോൺസ്റ്റബിൾ, ആസാം റൈഫിൾസിൽ റൈഫിൾമാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. 25,271 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 3 സ്കെയിൽ ശമ്പളത്തോടു കൂടി നിയമനം ലഭിക്കും. 21,700 രൂപ മുതൽ 69,100 വരെയായിരിക്കും ശമ്പളം.

18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button