COVID 19Latest NewsNewsInternational

ഒരു കിലോ നെയ്ക്ക് 260 രൂപ, ഗോതമ്പ് പൊടിക്ക് 950: പെട്രോളിന് 118 രൂപ – കോവിഡ് കാലത്ത് പാകിസ്ഥാനില്‍ സംഭവിക്കുന്നത്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ആവശ്യസാധങ്ങൾക്ക് പൊള്ളുന്ന വില. ഗോതമ്പ് പൊടി, നെയ്യ്, പഞ്ചസാര എന്നിവയ്ക്കെല്ലാം വില വര്‍ദ്ധിപ്പിക്കാൻ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കൂടാതെ, പെട്രോളിന്റെയും അതിവേ​ഗ ഡീസലിന്റെയും വില വര്‍ദ്ധനവിനും പാകിസ്ഥാന്‍ മന്ത്രിസഭയുടെ കീഴിലെ ഇക്കണോമിക്ക് കോഡിനേഷന് സമിതി അനുവാദം കൊടുത്തു. ഇതോടെ കോവിഡ് കാലത്തെ ഈ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

വിപണി വിലയും സബ്സിഡി വിലയും തമ്മിലുള്ള അന്തരം വലിയതോതില്‍ വര്‍ദ്ധിച്ചതോടെയാണ് ഈ തീരുമാനം. ഇതോടെ പാകിസ്ഥാനിലെ പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പാകിസ്ഥാന്‍ യൂട്ടിലിറ്റി സ്റ്റോര്‍സ് കോര്‍പ്പറേഷന്‍ വിലകൂട്ടി. ഇത് ജനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. സർക്കാർ തീരുമാനങ്ങൾക്കെതിരെ രാജ്യത്ത് വിവിധയിടങ്ങളിലായി പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഈ കോവിഡ് മഹാമാരികാലത്ത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന തീരുമാനം കൈക്കൊണ്ട സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു.

Also Read:കോവിഡ് ബാധിതരിൽ ക്ഷയരോഗ സാധ്യത കൂടുതലെന്ന പഠനം നിഷേധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

പുതിയ വില പരിഷ്കരണത്തോടെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്ന വിപണിയിലെ ചില അവശ്യസാധനങ്ങളുടെ വില 56 ശതമാനത്തോളം കൂടിയെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്ന വിപണിയിലെ ചില അവശ്യസാധനങ്ങളുടെ വിലയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 118.09 രൂപയും ഡീസലിന് 116.5 രൂപയുമാണ് പാകിസ്ഥാനിൽ പുതിയ വില. ഒരു കിലോ​ഗ്രാം നെയ്യിന്റെ വില 170 രൂപയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇത് 260 രൂപയാക്കി ഉയർത്തി. 20 കിലോ ഗോതമ്ബ് പൊടിയുടെ വില 800 രൂപയില്‍ നിന്നും 950 രൂപയായി ഉയര്‍ന്നു. പഞ്ചസാര കിലോയ്ക്ക് 85 രൂപയാണ് ഇപ്പോൾ. 68 ൽ നിന്നാണ് 85 ആക്കി ഉയർത്തിയത്.

മേഖലയിലെ ഏറ്റവും കുറഞ്ഞ വില പാകിസ്ഥാനിലാണെന്ന് പാക് മന്ത്രി ഫവാസ് ചൌദരി ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ കൂടുകയാണെന്നും സര്‍ക്കാരിന് വേറെ മാര്‍​ഗമില്ലെന്നും ചൗദരി പ്രതികരിച്ചു. അതേസമയം, 2020 പാകിസ്ഥാനിലെ ദരിദ്രത്തിന്‍റെ തോത് 4.4 ശതമാനത്തില്‍ നിന്നും 5.4 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍. 39.2 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ലോക ബാങ്ക് കണക്കുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button