KeralaLatest NewsNews

ഇറാഖ് തീരത്ത് എണ്ണക്കപ്പലിൽ തീപിടുത്തം: കൊയിലാണ്ടി സ്വദേശി മരിച്ചു

കോഴിക്കോട്​​: ഇറാഖ് തീരത്തെ എണ്ണക്കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരൻ അതുല്‍രാജ് ആണ് മരിച്ചത്. വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ആണ് (28)മരിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.

Also Read:കാലവർഷം ശക്തിപ്രാപിക്കുന്നു: അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ വിവരം ഞായറാഴ്ചയാണ് അതുല്‍രാജിന്‍റെ കുടുംബമറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിക്ക്​ പോയത്. കോച്ചപ്പന്‍റെ പുരയില്‍ ഉത്തമന്‍റെയും ജയന്തിയുടെയും മകനാണ് അതുല്‍രാജ്​. സഹോദരി അതുല്യ.

അതുലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button