Latest NewsIndiaNews

വ്യാജമദ്യ ദുരന്തം : മരണം പതിനാറ് ആയി , നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി

പൊലീസും മദ്യ മാഫിയയും തമ്മില്‍ ബന്ധമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു

പാറ്റ്‌ന : ചമ്പാരൻ ജില്ലയില്‍ വ്യാജ മദ്യ ദുരന്തത്തില്‍ പതിനാറ് മരണം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി. സംഭവത്തിൽ പതിനാറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സംവിധായകന്‍ വിജി തമ്പി  

അനധികൃത മദ്യ വില്‍പനയ്‌ക്കെതിരെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്ത് വളരെക്കാലമായി അനധികൃത മദ്യ വില്‍പന നടക്കുന്നുണ്ടെന്നും, പലതവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറയുന്നു.

‘മദ്യം കുടിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും, കാഴച ശക്തി നഷ്ടമാകുകയും ചെയ്തു.മദ്യപിക്കുന്നതിനു മുമ്പ് എനിക്ക് എല്ലാം വ്യക്തമായി കാണാമായിരുന്നു.’- നാല്‍പ്പതുകാരനായ മുഹമ്മദ് ഇഷാര്‍ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന് വെസ്റ്റ് ചമ്പാരൻ റേഞ്ച് ഡിഐജി ലാലന്‍ മോഹന്‍ പ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button