Latest NewsKeralaNattuvarthaNews

മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായം: സ്വകാര്യ ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുന്നുവെന്ന് സുപ്രീം കോടതി

ആശുപത്രികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വീണ്ടും ജനങ്ങൾ പൊള്ളലേറ്റ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന് വഴിയൊരുക്കും

ഡൽഹി: സ്വകാര്യ ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുകയാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. കോവിഡ് രോഗികൾക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സ്വകാര്യ ആശുപത്രികൾക്കെതിരേ കോടതി രൂക്ഷമായ വിമർശനം നടത്തിയത്.

മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി മാറുകയാണ് ആശുപത്രികളെന്നും റിയൽ എസ്‌റ്റേറ്റ് ബിസിനസ് പോലെയാണ് ഇവയുടെ പ്രവർത്തനമെന്നും കോടതി വിമർശിച്ചു. രോഗികളുടെ ജീവനെ ബാധിക്കുന്ന വിഷയങ്ങളിൽ ആനുകൂല്യങ്ങൾ നൽകാൻ ഇവയ്ക്ക് കഴിയാറില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

സ്വകാര്യ ആശുപത്രികൾക്ക് അഗ്നിസുരക്ഷ ഉൾപ്പടെയുളള സംവിധാനങ്ങൾ വേണമെന്ന് മുൻപ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കുന്നതിനായി ഗുജറാത്ത് സർക്കാർ ആശുപത്രികൾക്ക് സമയം നീട്ടി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് കോടതി സ്വകാര്യ ആശുപത്രികളെ വിമർശിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വീണ്ടും ജനങ്ങൾ പൊള്ളലേറ്റ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന് വഴിയൊരുക്കുമെന്നും കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button