Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം കേസുകൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8360 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1364 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2709 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11,869 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 87 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം പാടില്ല: സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം സിറ്റിയിൽ 501 കേസുകൾ രജിസ്റ്റർ ചെയ്തു. 42 പേരാണ് അറസ്റ്റിലായത്. 109 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4114 കേസുകൾ രജിസ്റ്റർ ചെയ്യുകയും 234 പേർ അറസ്റ്റിലാകുകയും 353 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 977 കേസുകളും കൊല്ലം സിറ്റിയിൽ 1515 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ളവരിലാണ് കൊവിഡ് കേസുകള്‍ കൂടുതലെന്ന് പുതിയ കണ്ടെത്തല്‍

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 501, 42, 109
തിരുവനന്തപുരം റൂറൽ – 4114, 234, 353
കൊല്ലം സിറ്റി – 1515, 109, 18
കൊല്ലം റൂറൽ – 977, 54, 62
പത്തനംതിട്ട – 64, 54, 137
ആലപ്പുഴ- 44, 22, 124
കോട്ടയം – 210, 195, 179
ഇടുക്കി – 65, 16, 4
എറണാകുളം സിറ്റി – 107, 35, 22
എറണാകുളം റൂറൽ – 115, 31, 135
തൃശൂർ സിറ്റി – 24, 24, 103
തൃശൂർ റൂറൽ – 48, 50, 269
പാലക്കാട് – 111, 114, 17
മലപ്പുറം – 138, 134, 213
കോഴിക്കോട് സിറ്റി – 27, 0, 10
കോഴിക്കോട് റൂറൽ – 71, 80, 7
വയനാട് – 59, 0, 124
കണ്ണൂർ സിറ്റി – 51, 51, 204
കണ്ണൂർ റൂറൽ – 40, 40, 365
കാസർഗോഡ് – 79, 79, 254

Read Also: ‘ഞാനുമൊരു ബ്രാഹ്മണന്‍, തമിഴ്​നാട്​ സംസ്കാരം ഇഷ്​ടപ്പെടുന്നു​..’ : സുരേഷ്​ റെയ്നയുടെ പ്രസ്താവന വിവാദത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button