Latest NewsNewsIndia

കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം പാടില്ല: സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സ്ഥിതി ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിൻ വിതരണം ജില്ലാതലത്തിൽ കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also: ആര്‍എംപി നേതാക്കള്‍ക്ക് വധഭീഷണി, സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കൂടുതൽ വാക്‌സിനുകൾ രാജ്യത്ത് ഉടൻ ലഭ്യമാക്കുമെന്ന് യോഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ സർവ്വകക്ഷി യോഗത്തിൽ കക്ഷി നേതാക്കൾ തൃപ്തി രേഖപ്പെടുത്തി. കോവാക്‌സിന്റെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ വിവിധ പാർട്ടികൾ യോഗത്തിൽ ആവശ്യം ഉന്നയിച്ചു.

Read Also: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 125 കോടിയിലേറെ രൂപയുടെ അഴിമതിയില്‍ പാര്‍ട്ടി നേതാക്കള്‍ക്കു പങ്ക്,ഞെട്ടിക്കുന്ന വിവരങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button