KeralaLatest NewsNews

ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ബംഗാളിലേക്ക്? നിക്ഷേപത്തിനായി ടാറ്റയെ ക്ഷണിച്ച്‌ തൃണമൂല്‍ സര്‍ക്കാര്‍

വമ്പന്‍ കമ്പനികളുടെ നിക്ഷേപത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ബംഗാള്‍ സര്‍ക്കാറിന്റെ ലക്ഷ്യം.

കൊല്‍ക്കത്ത: നിക്ഷേപത്തിനായി ടാറ്റയെ ബംഗാളിലേക്ക് ക്ഷണിച്ച്‌ തൃണമൂല്‍ സര്‍ക്കാര്‍. സിംഗൂര്‍ സംഭവം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ടാറ്റയെ വീണ്ടും ബംഗാളിലേക്ക് ക്ഷണിച്ചത്. സിംഗൂരിലെ ടാറ്റയുടെ നാനോ കാര്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെ എതിര്‍ത്താണ് സിപിഎം ഭരണം അവസാനിപ്പിച്ച്‌ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. നിക്ഷേപത്തിനായി ടാറ്റ ഗ്രൂപ്പിനെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഐ.ടി മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. വമ്പന്‍ കമ്പനികളുടെ നിക്ഷേപത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ബംഗാള്‍ സര്‍ക്കാറിന്റെ ലക്ഷ്യം. തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും സര്‍ക്കാര്‍ പദ്ധതി ഇടുന്നുണ്ട്.

Read Also: കേരളത്തിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും പട്ടയം നല്‍കും: അനധികൃത ഭൂമി കയ്യേറ്റത്തില്‍ നിലപാടുമായി റവന്യൂ മന്ത്രി

‘രാജ്യത്തെ പ്രധാനപ്പെട്ട ബിസിനസ് ഗ്രൂപ്പാണ് ടാറ്റ. സിംഗൂര്‍ വിഷയത്തിലും ടാറ്റയെ കുറ്റം പറയാന്‍ സാധിക്കില്ല. തങ്ങള്‍ക്ക് ടാറ്റയുമായി യാതൊരു ശത്രുതയുമില്ല. അവരുമായി യുദ്ധം ചെയ്തിട്ടില്ല. അന്നത്തെ ഇടതു സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ നയത്തിനായിരുന്നു കുഴപ്പം. ബംഗാളില്‍ നിക്ഷേപം നടത്താന്‍ ടാറ്റയെ എപ്പോഴും സ്വാഗതം ചെയ്യുന്നു’-പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button