Latest NewsIndiaNewsCrime

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി: കാമുകനും അയൽവാസികൾക്കുമെതിരെ കേസ്

പീഡിപ്പിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മാവനാണ്

ചെന്നൈ: പത്താംക്ളാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകി. പൊള്ളാച്ചിയിലാണ് സംഭവം.

read also: കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, വരും മാസങ്ങളില്‍ ഇക്കാര്യം സംഭവിക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആറ് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.

അച്ഛനും അമ്മയും കൂലപ്പണിയ്ക്ക് പോകുന്ന സമയത്ത് കാമുകനുമായി പലപ്പോഴും പെണ്‍കുട്ടി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇക്കാര്യം ആണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് അഞ്ച് പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മാവനാണ്. മറ്റ് പ്രതികള്‍ അയല്‍വാസികളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button