Latest NewsNewsInternational

പാകിസ്താനും അഫ്ഗാനിസ്താനും നേര്‍ക്കു നേര്‍, പാകിസ്താന്റെ ചെയ്തികള്‍ക്ക് വലിയ തിരിച്ചടി നല്‍കി അഫ്ഗാന്‍

 

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകള്‍ ഇസ്ലാമബാദില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമബാദില്‍ അഫ്ഗാനിസ്ഥാന്‍ അംബാസിഡറുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ശക്തമായതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

Read Also : ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്: 900 രൂപയുടെ സല്‍വാര്‍ ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് നഷ്ടമായ തുക കേട്ടാല്‍ ഞെട്ടും

ദക്ഷിണ കൊറിയ, കസാഖിസ്ഥാന്‍ എന്നിവടങ്ങളില്‍ പാക്കിസ്ഥാന്‍ അംബാസിഡറായി ഷൗക്കത്ത് മുകദം സേവനം അനുഷ്ഠിച്ചിട്ടുള്ള ഷൗക്കത്ത് മുകദത്തിന്റെ മകള്‍ നൂര്‍ മുകദം വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിര്‍ ജാഫര്‍ എന്നയാളാണ് സംഭവസ്ഥലത്തുവച്ച് പിടിയിലായത്. പാക്കിസ്ഥാനില്‍ നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും സുരക്ഷിതരല്ലെന്ന ആശങ്കയ്ക്കിടെയാണ് ഈ കൊലപാതകം.

പാക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന്‍ അംബാസിഡര്‍ നജിബുള്ള അലിഖിലിന്റെ മകള്‍ 26-കാരിയായ സില്‍സില അലിഖിലിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന ആരോപണവുമായി അഫ്ഗാനിസ്ഥാന്‍ രംഗത്തെത്തിയത് ജൂലൈ 16ന് ആയിരുന്നു. ഇതാണ് പിന്നീട് നയതന്ത്ര തര്‍ക്കമായി രൂപപ്പെട്ടത്. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ ആരോപണം പാക്കിസ്ഥാന്‍ നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button