KeralaLatest NewsNews

ഫ്ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ല: ‘കേരളത്തിന്റെ ദൈവം’ ഫ്ളക്‌സ് ബോര്‍ഡ് തള്ളി സിപിഎം

മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് ഫ്ളക്‌സ് ബോര്‍ഡ് സ്ഥപിച്ചത്

മലപ്പുറം : കേരളത്തിന്റെ ദൈവം’ ഫ്ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെ തള്ളി സിപിഎം പ്രാദേശിക നേതൃത്വം. ഫ്ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സിപിഎം വ്യക്തമാക്കി.

മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് ഫ്ളക്‌സ് ബോര്‍ഡ് സ്ഥപിച്ചത്. അതേസമയം, വിഷയത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ ബോര്‍ഡ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് മാറ്റി സ്ഥാപിച്ചു. തങ്ങള്‍ അറിയാതെയാണ് ഫ്‌ളക്‌സ് സ്ഥാപിച്ചതെന്നും ക്ഷേത്രകവാടത്തില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചത് മോശമായെന്നും ക്ഷേത്രം ഭാരവാഹികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also  :  ടോക്കിയോ ഒളിമ്പിക്സ് 2021: ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ സുതിർഥ മുഖർജിക്ക് ജയം

കഴിഞ്ഞദിവസമാണ് ‘കേരളത്തിന്റെ ദൈവം’ എന്ന ഫ്ളക്‌സ് ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത്. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്ന് ഫ്ളക്‌സില്‍ എഴുതിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button