Latest NewsKeralaNews

ആസൂത്രണ ബോർഡ് അംഗത്വ വിവാദം: പ്രതികരണവുമായി സന്തോഷ് ജോർജ് കുളങ്ങര

കോട്ടയം: സംസ്ഥാന ആസൂത്രണ ബോർഡ് പാർട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിന് പിന്നിലെയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് സന്തോഷ് ജോർജ് കുളങ്ങര. താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാർട്ടികൾ തന്റെ പേര് നിർദ്ദേശിച്ചിരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സന്തോഷ് ജോർജ് കുളങ്ങരയെ സിപിഎം താൽപര്യത്തിൽ ആസൂത്രണ ബോർഡിൽ നിയമിച്ച ശേഷം കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധി എന്ന പേരിൽ അവതരിപ്പിക്കുകയാണെന്നായിരുന്നു നിയമനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ.

Read Also: കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും, ഡി വിഭാഗത്തില്‍ ഒരു വഴി മാത്രം: പുത്തൻ നീക്കങ്ങളുമായി പിണറായി സർക്കാർ

ആസൂത്രണ ബോർഡ് അംഗമാകുന്നതിനെ കുറിച്ച് അറിയാൻ ജോസ്.കെ മാണി വിളിച്ചിരുന്നുവെന്നും എന്നാൽ മുഴുവൻ സമയ അംഗമാകാനില്ലെന്നാണ് അറിയിച്ചതെന്നും സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി. ടൂറിസം മേഖലയിൽ പരിചയമുളളവരെയായിരുന്നു അംഗമാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ സമയ അംഗത്തെ കേരള കോൺഗ്രസ് എം ചോദിച്ചു. എന്നാൽ മന്ത്രി മുഹമ്മദ് റിയാസ് താൽപര്യമെടുത്ത് സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ ബോർഡിലെടുത്ത ശേഷം പാർട്ടിയുടെ മേൽ അവകാശം അടിച്ചേൽപ്പിച്ചു എന്ന വിമർശനവും ഉയരുന്നുണ്ട്. തനിക്ക് മുഹമ്മദ് റിയാസിനെ പരിചയമുണ്ടെന്നും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും എന്നാൽ ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നുമാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. വിഗഗ്ദ്ധാംഗമായി ഡോ.പി.കെ ജമീല ഉൾപ്പടെ നാല് പേരെയും, പാർട്ട് ടൈം വിദഗ്ദ്ധാംഗങ്ങളായി സന്തോഷ് ജോർജ് കുളങ്ങരയുൾപ്പടെ മൂന്നു പേരെയുമാണ് ആസൂത്രണ ബോർഡിൽ നിയമിച്ചത്.

Read Also: വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു: ആര്‍ പി ശിവദാസനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button