Latest NewsIndiaNewsSports

പ്രിയ മാലിക്കിന്‍റെ സ്വര്‍ണ നേട്ടം ദിവസങ്ങൾക്ക് മുമ്പുള്ളത്: ഒളിമ്പിക്​സിലെന്ന്​ തെറ്റിദ്ധരിച്ച്‌ അഭിനന്ദനം

ജൂലൈ 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന കേഡറ്റ്​ വേള്‍ഡ്​ ചാമ്ബ്യന്‍ഷിപ്പിലാണ്​ പ്രിയ നേട്ടം സ്വന്തമാക്കിയത്​

ബുഡാപെസ്റ്റ്​: ലോകം ആകാംഷയോടെ ഉറ്റുനോക്കുകയാണ് ടോക്യോ ഒളിമ്പിക്സ്‌. ഭാരോദ്വഹനത്തില്‍ മീരാഭായ്​ ചാനു വെള്ളി മെഡൽ സ്വാന്തമാക്കി ഇന്ത്യയ്ക്ക് അഭിമാനമായി. ഈ മെഡൽ തിളക്കത്തിന്‍റെ ആഘോഷം തീരും മു​​​മ്പേ റസ്​ലിങ് താരം പ്രിയ മാലിക്കിനെയും ആഘോഷമാക്കി സമൂഹമാധ്യമങ്ങള്‍. ലോക ​കേഡറ്റ്​ റസ്​ലിങ്​ ചാമ്ബ്യന്‍ഷിപ്പിലെ പ്രിയ മാലിക്കിന്‍റെ സ്വര്‍ണ നേട്ടമാണ്​ സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയത്​. ഈ നേട്ടം ഒളിമ്ബിക്​സിലാണെന്ന്​ തെറ്റിദ്ധരിച്ച്‌​ അഭിനന്ദനങ്ങള്‍ നേർന്ന് പ്രമുഖരുമെത്തി.

read also: മണ്ണിടിച്ചിൽ: മലയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചു, 9 മരണം

ജൂലൈ 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന കേഡറ്റ്​ വേള്‍ഡ്​ ചാമ്ബ്യന്‍ഷിപ്പിലാണ്​ പ്രിയ നേട്ടം സ്വന്തമാക്കിയത്​. ഈ സംഭവം ഞായറാഴ്ച സമൂഹമാധ്യമങ്ങളും കേന്ദ്ര മന്ത്രിമാരും അടക്കമുള്ളവര്‍ വന്‍തോതില്‍ ആഘോഷമാക്കുകയായിരുന്നു. 2019 ല്‍ പൂനെയിലെ ഖേലോ ഇന്ത്യ മത്സരത്തിലും 2019 ല്‍ ദില്ലിയില്‍ 17-ാമത് സ്‌കൂള്‍ ഗെയിംസിലും, 2020 ല്‍ പട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്ബ്യന്‍ഷിപ്പിലും പ്രിയ സ്വര്‍ണ്ണം നേടിയിരുന്നു.

കേഡറ്റ്​ വേള്‍ഡ്​ ചാമ്ബ്യന്‍ഷിപ്പില്‍ പ്രിയയെ പോലെ 43 കിലോ വിഭാഗത്തില്‍ തന്നുവും 46 കിലോ വിഭാഗത്തില്‍ കോമളും സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്​. എന്നാൽ ഇത് ആരും ശ്രദ്ധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button