Latest NewsNewsInternational

സുവിശേഷപ്രചാരക‍യ്ക്ക് നേരെ ആക്രമണം: തല മറച്ചെത്തിയ യുവാവ് 39 കാരിയെ കുത്തിവീഴ്ത്തി

പലരും ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്

ലണ്ടന്‍: ക്രിസ്ത്യന്‍ സുവിശേഷ പ്രചാരകയ്ക്ക് നേരെ ആക്രമണം. ലണ്ടന്‍ പാര്‍ക്കില്‍ വെച്ചാണ് തല മറച്ചെത്തിയ യുവാവ് 39 കാരിയെ കുത്തിവീഴ്ത്തിയത്. ഹട്ടന്‍ ടാഷ് എന്ന ക്രിസ്ത്യന്‍ ഡിസിസി ഐ സഭയുടെ പ്രവര്‍ത്തകയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്.

read also: ചൈനീസ് അധിനിവേശം തടയാൻ ശക്തമായ നീക്കവുമായി ഇന്ത്യൻ സൈന്യം: പുതിയ നീക്കങ്ങൾ ഇങ്ങനെ

ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ചതിന്‍റെ പേരിലാണ് ക്രിസ്ത്യന്‍ മതപ്രചാരകയെ കുത്തിവീഴ്ത്തിയതെന്ന് സൂചന. ‘വെറുപ്പിനേക്കാള്‍ കരുത്തുള്ളതാണ് സ്‌നേഹം’ എന്ന് പ്രിന്‍റ് ചെയ്ത ടീ ഷർട്ടാണ് യുവതി ധരിച്ചിരുന്നത്. പാര്‍ക്കില്‍ അന്നേരമുണ്ടായിരുന്ന പലരും ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. യുട്യൂബിലും ആക്രമണത്തിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button