Jobs & VacanciesLatest NewsEducationNewsCareerEducation & Career

ഇന്ത്യന്‍ നേവിയിൽ ഒഴിവ് : അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം

ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം

ഇന്ത്യന്‍ നേവി ഇലക്ട്രിക്കല്‍ ബ്രാഞ്ച്-ജനുവരി 22 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം.

യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ പവര്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് 60 ശതനമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്.

2 ജനുവരി 1997-നും 1 ജൂലായ് 2002-നും ഇടയില്‍ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 30 വരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button