Latest NewsNewsInternational

പാകിസ്താനിൽ രണ്ടു ചൈനീസ് പൗരന്മാർക്ക് വെടിയേറ്റു

ഇസ്ലാമാബാദ്: പാകിസ്താനിൽ രണ്ടു ചൈനീസ് പൗരന്മാർക്ക് വെടിയേറ്റു. കറാച്ചിയിലാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാത സംഘമാണ് ചൈനീസ് പൗരന്മാർക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റവരെ കറാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ഒറ്റപ്പെട്ട സംഭവമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി സവോ ലിജിയാൻ അറിയിച്ചത്. രാജ്യത്തെ ചൈനീസ് പൗരൻമാർക്കും സ്വത്തുക്കൾക്കുമുള്ള പാക്കിസ്ഥാന്റെ സംരക്ഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ശിവന്‍കുട്ടിയും ജലീലും ഉള്‍പ്പെടെയുള്ളവർ ഇനിയും തല്‍സ്ഥാനങ്ങളിൽ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ്: കുമ്മനം

ജൂലൈ മാസത്തിൽ ഇത് രണ്ടാം തവണയാണ് പാകിസ്താനിൽ ചൈനീസ് പൗരന്മാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ജൂലൈ 14 നാണ് ചൈനീസ് പൗരന്മാർക്ക് നേരെ ആദ്യ ആക്രമണം ഉണ്ടായത്. ഖൈബർ പഖ്തൂൺഖ്വയിലെ അപ്പർ കോഹിസ്താനിലുള്ള ദസു അണക്കെട്ട് മേഖലയിലേക്ക് ചൈനീസ് എൻജിനിയർമാരുമായി പോയ ബസിലാണ് സ്ഫോടനം ഉണ്ടായത്. ഒൻപത് ചൈനീസ് പൗരൻമാരുൾപ്പെടെ 13 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Read Also: അഴിമതിക്കാരേയും കയ്യാങ്കളിക്കാരേയും സംരക്ഷിച്ച് സിപിഎം,ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം അറിയിച്ച് പാര്‍ട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button