Latest NewsNewsInternational

ചൈനയുടെ വാക്സിന് നോ ഗ്യാരന്റി: 6 മാസത്തെ പോലും ആയുസില്ലെന്ന് പഠന റിപ്പോർട്ട്, വാക്‌സിൻ വാങ്ങിയവർ ഭീതിയിൽ

വാക്സിൻ ദൗർലഭ്യത്താൽ വലയുന്ന അവസരത്തിൽ ചൈനയുടെ വാക്സിൻ വാങ്ങിയവരാണ് ഇപ്പോൾ ഭീതിയിലായിരിക്കുന്നത്

ബീജിംഗ് : കോവിഡിനെ ചെറുക്കാൻ ചൈന കണ്ടുപിടിച്ച പ്രധാന വാക്സിനായ സിനോവാകിന് ആറുമാസത്തെ പോലും ആയുസില്ലെന്ന് പഠന റിപ്പോർട്ട്. സിനോവാക് ബയോടെക്കിന്റെ കോവിഡ് വാക്സിൻ നിരവധി രാജ്യങ്ങളാണ് ഉപയോഗിക്കുന്നത്. വാക്സിൻ ദൗർലഭ്യത്താൽ വലയുന്ന അവസരത്തിൽ ചൈനയുടെ വാക്സിൻ വാങ്ങിയവരാണ് ഇപ്പോൾ ഭീതിയിലായിരിക്കുന്നത്.

രണ്ടാമത്തെ ഡോസ് എടുത്തവരുടെ ശശീരത്തിൽ നിർമ്മിതമായ ആന്റിബോഡികൾ ആറുമാസത്തെ പരിശോധനയിൽ ആവശ്യമുള്ള പരിധിയിലും താഴെയായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇനി ബൂസ്റ്റർ ഡോസ് കൊണ്ടു മാത്രമേ ഫലം ഉണ്ടാവുകയുള്ളു എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.18 നും 59 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള മുതിർന്നവരിൽ നിന്നുള്ള രക്തസാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് ചൈനീസ് വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നത്.

Read Also  :  സാക്ഷാല്‍ പിണറായി വിജയന്‍ ഇടപെട്ടാലും ഇനി ശിവന്‍കുട്ടിയ്ക്ക് രക്ഷയില്ല, ഉത്തരവ് സുപ്രീംകോടതിയുടേതാണ് : സന്ദീപ് വാര്യര്‍

എന്നാൽ, കോവിഡിനെ തടയുന്നതിനായി ഒരാളുടെ ശരീരത്തിൽ എത്രത്തോളം ആന്റിബോഡി വേണം എന്നതിനെ കുറിച്ച് കൃത്യമായി ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ല. സിനോവാക്കിന്റെ മൂന്നാമത്തെ ഡോസ് എടുത്തവരിൽ ഏകദേശം 28 ദിവസത്തിനുശേഷം ആന്റിബോഡി അളവിൽ 35 മടങ്ങ് വർദ്ധനവ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button