KeralaLatest NewsNews

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ നാളെ മുതൽ നടത്തും

തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്. സർവ്വകലാശാല സമർപ്പിച്ച അപ്പീലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്തതോടെ സാങ്കേതിക സർവ്വകാലാശാല പരീക്ഷകൾ നാളെ മുതൽ നടക്കും.

Read Also: പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ: നിരാലംബരായ ജനങ്ങൾക്ക് വീണ്ടും കൈത്താങ്ങായി യോഗി സർക്കാർ

മുൻ നിശ്ചയിച്ച പ്രകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയതായി സർവ്വകലാശാല അറിയിച്ചു. ജൂലൈ 29 മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തുന്നതായിരിക്കുമെന്നും മാറ്റിവെച്ച ജൂലൈ 28 ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും സർവ്വകലാശാല അധികൃതർ വ്യക്തമാക്കി.

Read Also: ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 7.19 കോടി രൂപ ചെലവഴിക്കാതെ കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button