KeralaLatest NewsNews

സഹകരണ ബാങ്കുകളില്‍ സിപിഎമ്മിന്റെ കള്ളക്കളി അവസാനിക്കുന്നില്ല

കോടികള്‍ വെട്ടിച്ച കരുവന്നൂര്‍ ബാങ്കില്‍ നിന്ന് രേഖകള്‍ കടത്താന്‍ സിപിഎം ശ്രമം

തൃശൂര്‍: സഹകരണ ബാങ്കുകളില്‍ സി.പി.എം നടത്തുന്നത് കള്ളക്കളി. കോടികളുടെ തിരിമറി നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് രേഖകള്‍ കടത്താന്‍ സി.പി.എം ശ്രമമെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഇന്ന് പ്രവൃത്തിസമയം കഴിഞ്ഞ് സി.പി.എമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ബാങ്കിലെത്തിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇവര്‍ ആധാരങ്ങള്‍ പരിശോധിച്ചുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ആരോപണത്തെക്കുറിച്ച് സി പി എം പ്രതികരിച്ചിട്ടില്ല.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്യും, സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകും

തിരിമറികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടതിനാല്‍ ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഭരണത്തിലാണ്. കഴിഞ്ഞ ദിവസം ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം നടത്തിയ റെയ്ഡില്‍ 29 അനധികൃത ഇടപാടുകളുടെ വിവരം ലഭിച്ചു. ഇവ സൂക്ഷിച്ചിരുന്ന പ്രത്യേക ലോക്കറില്‍ സ്വര്‍ണ നാണയങ്ങളും കണ്ടെത്തി. പിടിച്ചെടുത്ത രേഖകളില്‍ പലതും വായ്പാത്തട്ടിപ്പ്, ബിനാമി ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടുള്ളവയാണെന്നാണ് വിവരം. ഇക്കാര്യം അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

379 വായ്പകള്‍ കൃത്യമായ പേരോ വിലാസമോ ഇല്ലാതെ പാസാക്കി നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതലും 50 ലക്ഷം വീതവുമാണ്. ആധാരം പണയപ്പെടുത്തി ചെറിയ തുകയ്ക്ക് വായ്പ എടുത്തവരുടെ പണയ വസ്തുകളിന്‍മേല്‍ അവര്‍ അറിയാതെ വന്‍ തുകയ്ക്ക് വീണ്ടും വായ്പ പാസാക്കുന്നതായിരുന്നു തട്ടിപ്പ് രീതി. ഇങ്ങനെയുള്ള 29 ആധാരങ്ങളും പ്രത്യേകം ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.

പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി ഏഴ് അക്കൗണ്ടുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഭൂമിയിടപാടുകളും ഇവര്‍ നടത്തി. തട്ടിപ്പുകളിലൂടെ സ്വരുക്കൂട്ടിയ പണം ബിനാമി പേരുകളിലാണ് പലരും നിക്ഷേപിച്ചത്. ഈ അക്കൗണ്ടുകള്‍ കണ്ടെത്തി മരവിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button