Latest NewsNewsIndia

13 മാസത്തിനിടെ കോവിഡ് ബാധിച്ചത് മൂന്ന് തവണ: ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

മുംബൈ: കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഡോക്ടര്‍. മുംബൈ സ്വദേശിനിയായ 26കാരി ഡോ. ശ്രുതി ഹലാരിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 13 മാസത്തിനിടെ മൂന്ന് തവണ തനിക്ക് കോവിഡ് ബാധിച്ചെന്നാണ് ശ്രുതി പറയുന്നത്.

Also Read: അഴിമതിക്കാരേയും കയ്യാങ്കളിക്കാരേയും സംരക്ഷിച്ച് സിപിഎം,ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം അറിയിച്ച് പാര്‍ട്ടി

ഈ വര്‍ഷം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും രണ്ട് തവണ കോവിഡ് ബാധിച്ചെന്ന് ശ്രുതി പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുള്ള തനിക്ക് മൂന്നാം തവണയും രോഗം ബാധിച്ചത് ഞെട്ടിച്ചെന്നും രണ്ടാം തവണ കോവിഡ് ബാധിച്ച് 45 ദിവസം കഴിഞ്ഞപ്പോഴാണ് മൂന്നാം തവണ വീണ്ടും രോഗം ബാധിച്ചതെന്നും ശ്രുതി ഹലാരി കൂട്ടിച്ചേര്‍ത്തു.

ശ്രുതിയിക്ക് ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പരിശോധനയിലുണ്ടായ പിഴവാകാം മൂന്നാം തവണ കോവിഡ് ബാധിതയാകാന്‍ കാരണമെന്ന വാദം ശ്രുതി തള്ളി. രണ്ടാം തവണ കോവിഡ് ബാധിച്ചതിനേക്കാള്‍ അല്‍പ്പം കൂടി കടുത്ത രോഗലക്ഷണങ്ങളാണ് മൂന്നാം തവണ അനുഭവപ്പെട്ടതെന്ന് ശ്രുത്രി വ്യക്തമാക്കി. ജീനോം സീക്വന്‍സിംഗിനായി ശ്രുതിയുടെ സാമ്പിളുകള്‍ ബി.എം.സി ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button