Latest NewsUAENewsGulf

വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി യു.എ.ഇ

തിരിച്ചു പോകാനാകാതെ നാട്ടില്‍ കുടുങ്ങിയിരിക്കുന്നത് നിരവധി പ്രവാസികള്‍

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി . ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. വെബ്സൈറ്റ് വഴിയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല.

Read Also : ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

ജൂലൈ 31 വരെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിയത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സും അറിയിച്ചിട്ടുണ്ട്. ഇതോടെ ഓഗസ്റ്റ് ആദ്യം മുതലെങ്കിലും സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനസര്‍വീസ് ഇത്തിഹാദ് എയര്‍വെയ്സും നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button