KeralaNattuvarthaLatest NewsNews

നിയമസഭ കൈയ്യാങ്കളി കേസ് പിൻവലിക്കാൻ പരാതിക്കാരന്റെ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: കേരളം ഏറെ ചർച്ച ചെയ്ത നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള 6 പേർ വിചാരണ നേരിടേണ്ടി വരുമെന്ന് ഇന്നലെയാണ് കോടതി വ്യക്തമാക്കിയത്. ഇപ്പോഴിതാ, കയ്യാങ്കളി സംഭവത്തിൽ കേസ് പിൻവലിക്കാൻ പരാതിക്കാരനു മേൽ സമ്മർദ്ദമുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. അന്നത്തെ നിയമസഭ സെക്രട്ടറി പി.ഡി ശാരംഗധരൻ ആണ് കേസിലെ പരാതിക്കാരൻ.

കേസ് പിൻവലിക്കുവാൻ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു എന്നും അതിന് താൻ വഴങ്ങിയില്ല എന്നും പി.ഡി ശാരംഗധരൻ വെളിപ്പെടുത്തുന്നു. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്‌ക്കൽ പി.ഡി ശാരംഗധരന്റെ വൈക്കത്തെ വീട് സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജോമോൻ പുത്തൻപുരയ്ക്കൽ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്.

Also Read:കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം: പ്രാദേശിക നേതാക്കൾക്കതിരെ കൂട്ടനടപടിയെടുത്ത്​ സി.പി.എം

അതേസമയം, ഒരു അംഗം തോക്കുമായി നിയമസഭയ്ക്കുള്ളിൽ വന്നാലും നിങ്ങൾ പരിരക്ഷ നൽകുമോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുത്തെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അതിര് സർക്കാർ ലംഘിച്ചു. സർക്കാർ ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനാണ്. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളിൽ നിന്ന് ഒഴിവാകാനുള്ള കവാടമല്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button