KeralaLatest NewsNewsIndiaInternational

ഒളിംപിക്സ് 2021: ഇന്ത്യയ്ക്ക് നിരാശ, മേരി കോം പുറത്ത്

ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവാണ് മേരി കോം

ടോക്യോ : ഇന്ത്യയുടെ ഒളിംപിക് മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി. ബോക്സിങ്ങിൽ മേരികോം പുറത്തായി . പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരത്തോടാണ് മേരി കോം പരാജയപ്പെട്ടത്. ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവാണ് മേരി കോം.

വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം. കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് ഇന്ത്യൻ താരത്തിന്റെ കീഴടങ്ങൽ. 3-2 നാണ് വലൻസിയയുടെ ജയം. സ്കോര്‍ (30-27 29-28 27-30 29-28 28-29), ആദ്യ റൗണ്ടിൽ ജയം നേടിയ വലൻസിയയ്ക്കെതിരെ രണ്ടാം റൗണ്ടിൽ മേരി കോം ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാൽ നിർണായകമായ മൂന്നാം സെറ്റും ജയവും വലൻസിയ സ്വന്തമാക്കി ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരശീലയിട്ടു.

റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ നേടിയ താരമാണ് ഇൻഗ്രിറ്റ് വലൻസിയ. മൂന്നാം തവണയാണ് ഇരുവരും തമ്മിൽ റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. ആറു തവണ ലോകചാമ്പ്യനായ മേരി കോം സ്വർണം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഒളിംപിക്സിനായി ടോക്യോയിലേക്ക് തിരിക്കും മുമ്പ് വ്യക്തമാക്കിയിരുന്നു. പരാജയത്തോടെ 38 കാരിയായ മേരി കോമിന്റെ ഒളിമ്പിക് കരിയർ അവസാനിക്കുന്നതിനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button