KeralaNattuvarthaLatest NewsNews

ഞാൻ എന്റെ പാർട്ടിയെ ഒറ്റുകൊടുത്തിട്ടില്ല, ഒറ്റുകൊടുക്കുകയുമില്ല: ഏത് മനുഷ്യനും പിഴവ് സംഭവിക്കുമെന്ന് ആകാശ് തില്ലങ്കേരി

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായത് മുതൽ സംഭവത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കേസിൽ കസ്റ്റംസ് ആകാശ് തില്ലങ്കേരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ ഡിവൈഎഫ്ഐയെ ആകാശ് പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തനിക്കെതിരെ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കുമെന്നുമായിരുന്നു ആകാശ് തില്ലങ്കേരി വ്യക്തമാക്കിയത്.

ഇപ്പോഴിതാ, തന്റെ ജീവിത സാഹചര്യങ്ങളെ നിവർത്തികേട്കൊണ്ട് മുറിച്ചു നീന്തിയതിന്റെ ഉല്പന്നമാണ് തനിക്കെതിരെയുള്ള എല്ലാ വിമർശ്ശനങ്ങളും എന്ന് വ്യക്തമാക്കുകയാണ് ആകാശ് തില്ലങ്കേരി. പാർട്ടി തള്ളിപ്പറഞ്ഞപ്പോൾ സ്വന്തം മകന് ചുവട്പിഴച്ചെന്ന് തിരിച്ചറിഞ്ഞ് പാർട്ടി നിലപാടിനൊപ്പം നിൽക്കുകയായിരുന്നു തന്റെ മാതാപിതാക്കളെന്ന് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. എന്റെ പാർട്ടി സഖാക്കളെ കശാപ്പുചെയ്യുന്നവർക്ക് തന്നിൽ നിന്ന് ഒരു ദയയും അർഹിക്കപ്പെടുന്നില്ലെന്നും അർജുൻ ആയങ്കി കുറിക്കുന്നു.

അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ നാടും,കാടും,മലയും,തോടും,മേടും എന്റെ പട്ടികുട്ടികളും, എന്റെ സഖാക്കളും, എന്റെ ജീവശ്വാസമായ പാർട്ടിയും ഒക്കെയാണ് എന്റെ ലോകം…അന്നും ഇന്നും എന്നും…അതിൽകവിഞ്ഞൊരു സമ്പത്തും സന്തോഷവും ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇതൊക്കെ തന്നെയാണ് എന്റെ അധോലോകം. കുറ്റപെടുത്തലുകൾക്ക് മുന്നിൽ ഞാൻ എന്നും തല ഉയർത്തിനിൽക്കുന്നത് എന്റെ ശരികൾക്ക് ഇതിനെയൊക്കെ കവച്ചുവെക്കാനുള്ള ഉൾകരുത്ത് ഉള്ളത് കൊണ്ട് തന്നെയാണ്..ഏന്റെ ജീവിത സാഹചര്യങ്ങളെ നിവർത്തികേട്കൊണ്ട് മുറിച്ചു നീന്തിയതിന്റെ ഉല്പന്നമാണ് എനിക്കെതിരെയുള്ള എല്ലാ വിമർശ്ശനങ്ങളും.

Also Read:അട്ടപ്പാടിയിലെ നൂറ്റിനാൽപ്പതോളം ആരോഗ്യപ്രവർത്തകർക്ക് ശമ്പളം കിട്ടിയിട്ട് മാസങ്ങളായെന്ന് പരാതി

മജ്ജയും മാംസവുമുള്ള ഏതൊരു മനുഷ്യനും പിഴവുകൾ സംഭവിക്കും..കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വയം ചലിക്കുന്ന ഘടകമുള്ള ഒരു നാട്ടിലെ യുവത്വത്തിന് പിശക് സംഭവിച്ചാൽ അത് ആദ്യം ചൂണ്ടികാണിച്ച് പ്രതികരിക്കുന്നത് അവരാണ്.. പാർട്ടി തള്ളിപറഞ്ഞപ്പോൾ സ്വന്തം മകന് ചുവട്പിഴച്ചെന്ന് തിരിച്ചറിഞ്ഞ് പാർട്ടിനിലപാടിനൊപ്പം നിന്ന് മകനെ തള്ളിപറഞ്ഞ് തലകുനിച്ച രണ്ട് പാർട്ടിഅംഗങ്ങളുണ്ട് വീട്ടിൽ..ആ വീട്ടിലെ രാഷ്ട്രീയമാണ് തെറ്റ് തിരുത്താനുള്ള എന്റെ പ്രചോദനം..ആ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഞാൻ എന്നെ വെള്ളപൂശാൻ ശ്രമിക്കുന്നത് എനിക്ക് കമ്മ്യൂണിസത്തിന്റെ ബാലപാഠം പറഞ്ഞുതന്ന സഖാവ് വഞ്ഞേരി രവിയോടും കൊലക്കേസിൽ പ്രതിയെന്ന് ആരോപിക്കപെട്ട് ജയിലിൽ പോകുമ്പോളും “പാർട്ടിക്ക് വേണ്ടിയല്ലേ” എന്ന് പറഞ്ഞ് അചഞ്ചലമായി ജയിലിലേക്ക് യാത്രയാക്കിയ സഖാവ് ദാക്ഷാണിയോടും ചെയ്യുന്ന നീതികേട് കൂടിയാണ്..അവരിലൂടെയാണ് ഞാൻ പാർട്ടിയെ അറിഞ്ഞതും സ്നേഹിച്ചതും പ്രവർത്തിച്ചതും..അവരുടെ പ്രസ്ഥാനം ഞാൻ കാരണം കളങ്കപെടരുത്.

Also Read:സ്വന്തം എംഎൽഎയുടെ എല്ലൊടിക്കുമെന്ന് തൃണമൂല്‍ എംഎൽഎ: പാർട്ടിയിൽ ഉൾപ്പോരു ശക്തം

ഓർമ്മവച്ചനാൾമുതൽ അച്ഛന്റെ കൈയ്യിൽ പിടിച്ച് RSS അരുംകൊല ചെയ്ത സഖാവ് ബിജൂട്ടിയേട്ടന്റെ രക്തസാക്ഷിദിനത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വത്തിന്റെ വേദനയും കരുത്തും മഹത്വവും അനുഭവിച്ചറിഞ്ഞവനാണ് ഞാൻ..കയ്യും കരളും ഉറച്ചനാൾ തൊട്ട് ബിജൂട്ടിയേട്ടന്റെ ഘാതകരായ തില്ലങ്കേരിയിലെ സംഘപരിവാറിന്റെ കായിക കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ നിന്ന് പൊരുതിയവരുടെ കൂട്ടത്തിൽ പിന്നിലല്ലാതെ ഞാനുമുണ്ടായിട്ടുണ്ട്.. സംഘപരിവാരം കൊടുവാളെടുത്ത് ഞങ്ങളിലൊരാൾക്ക് നേരെ എപ്പോൾ ഓങ്ങിയാലും ഏതറ്റം വരെപോയിട്ട് ആണെങ്കിലും അതിനെ പ്രതിരോധിക്കാൻ ഞാൻ ഇന്നും ഒരുക്കമാണ്..വാളെടുത്തവന്റെ തല അതിനുവേണ്ടി എടുക്കേണ്ടിവന്നാലും എന്റെ കൈ അറക്കില്ല..പിഴക്കില്ല….എന്റെ പാർട്ടി സഖാക്കളെ കശാപ്പുചെയ്യുന്നവർക്ക് എന്നിൽ നിന്ന് ഒരു ദയയും അർഹിക്കപ്പെടുന്നില്ല. അത്രത്തോളം ഞാനെതിർക്കപെടുന്ന ആ ചെന്നായ്ക്കളുമായി സന്ധിചേർന്ന് ഞാനൊരുതരത്തിലും എന്റെ പാർട്ടിയെ ഒറ്റുകൊടുത്തിട്ടില്ല.. ഒറ്റുകൊടുക്കുകയുമില്ല.. അത്തരം അപവാദപ്രചരണങ്ങൾ ചുരുക്കം ചിലകോണിൽ നിന്ന് ഉയർത്തിയവരെ എന്നെ അറിയുന്ന എന്റെ സഖാക്കൾ തന്നെ അർഹിക്കുന്ന അവഞ്ജയോടെ തള്ളികളഞ്ഞിട്ടുമുണ്ട്.. അത്തരം കള്ളപരാമർശ്ശങ്ങളിൽ തെറ്റിധരിക്കപെട്ട് ചെറുതായെങ്കിലും എന്നോട് നീരസം തോന്നിയവരിലേക്ക് ഹൃദയംകൊണ്ടെനിക്ക് കുറിച്ചിടാനുള്ളത് ഇത്രമാത്രമാണ്…

-” പൊരുതി വീണിതെങ്കിൽ പുതപ്പിക്കുക നീയെന്നെയീ ചെമ്പതാക…
ഒറ്റി മാറുമെന്ന് തോന്നുകിൽ മാറു പിളർക്കുക…
കൊടി കെട്ടിയ വടിയാലെന്റെ ജീവനെടുക്കുക നീ പ്രീയ സഖാവെ.. ”

ഞാൻ സ്നേഹിച്ച പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുള്ള അടിസ്ഥാനപരമായ വിമർശ്ശനങ്ങളെ എല്ലാം സ്വാഗതം ചെയ്യുന്നു..ആത്മവിമർശ്ശനം നടത്തികൊണ്ട്..തള്ളാനുള്ളതിനെ തള്ളിയും കൊള്ളാനുള്ളതിനെ ഉൾകൊണ്ടും..തിരുത്താനുള്ളതിനെ തിരുത്തിയും തിരികെവരും..കൂടുതൽ കരുത്തോടെ…മുറിവുകൾ പൂക്കളാവുന്ന കാലം വിദൂരമല്ല..ലാൽസലാം.

shortlink

Related Articles

Post Your Comments


Back to top button