CricketLatest NewsNewsSports

ബെൻ സ്റ്റോക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്

മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറിയ ബെൻ സ്റ്റോക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. സോമർസെറ്റ് താരമായ ക്രയ്ഗ് ഓവർട്ടനാണ് സ്റ്റോക്സിന് പകരക്കാരനായി ഇംഗ്ലണ്ട് ടീമിനൊപ്പം ചേർത്തിരിക്കുന്നത്. വലം കൈയൻ പേസറായ 27 കാരനായ താരം നാല് ടെസ്റ്റിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിട്ടുണ്ട്.

105 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഓവർട്ടന്റെ കരിയറിലെ മികച്ച പ്രകടനം. നാല് ഏകദിനത്തിൽ നാല് വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. നാല് ടെസ്റ്റിൽ നിന്ന് 20.67 ശരാശരിയിൽ 124 റൺസും താരത്തിന്റെ പേരിലുണ്ട്. 41 റൺസാണ് ഉയർന്ന സ്കോർ.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: എലെയ്ൻ തോംസൺ ഒളിമ്പിക്സിലെ വേഗറാണി

102 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ നിന്ന് 359 വിക്കറ്റുകൾ ഓവർട്ടന്റെ പേരിലുണ്ട്. 24 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയാണ് മികച്ച പ്രകടനം. 12 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്Craig Overton. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 2873 റൺസാണ് താരത്തിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 13 അർധ സെഞ്ച്വറിയും ഇതിലുൾപ്പെടും. 72 ലിസ്റ്റ് എ ക്രിക്കറ്റിൽ 774 റൺസും 94 വിക്കറ്റും ഓവർട്ടന്റെ പേരിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button