KeralaLatest NewsNews

പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാൻ: ഖജനാവ് കാലിയാകാതെ നോക്കാൻ പിണറായി പോലീസ്

പുതിയ നിയമം വന്നതോടെ ആരോ​ഗ്യ വകുപ്പ് ജീവനക്കാർക്ക് പരിശോധനകൾക്കുള്ള അധികാരം കുറയുകയും പരിശോധനക്ക് ഉടമസ്ഥരുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശവും ഉണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തെ തുടർന്ന് നിയമങ്ങൾ കർശനമാക്കുമ്പോൾ പാവപ്പെട്ടവരുടെ കഞ്ഞിയിൽ കല്ല് വാരി ഇട്ട് പിണറായി പോലീസ്. പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാനെന്ന ആരോപണമാണ് ഇപ്പോൾ സർക്കാരിനെതിരെ ഉയർന്നുവരുന്നത്. ഒരു ദിവസം നിശ്ചിത തുക സർക്കാരിലേക്ക് അയയ്ക്കണമെന്ന നിർദേശം പൊലീസ് ഉന്നത ഉദ്യോ​ഗസ്ഥർ ജില്ലകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും നൽകിയിട്ടുണ്ട്. ഇതോടെ വ്യാപകമായി പെറ്റി അടിച്ച് കാശ് വാങ്ങുകയാണ് പൊലീസ്.

മാസ്ക് വച്ച് പശുവിന് പുല്ലരിയാൻ പോയ‌ ആളിനുൾപ്പെടെ പൊലീസ് പെറ്റി അടിച്ചത് വിവാദമായിരിക്കെയാണ് ക്വാട്ട തികയ്ക്കാനുള്ള നിർദേശത്തിന്റെ വാർത്തകളും പുറത്ത് വരുന്നത്. ഖജനാവ് കാലിയാകാതെ നോക്കാനുള്ള നിർദേശമാണിതെന്നാണ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഈ നിർദേശം താഴെത്തട്ടിലേക്ക് നൽകിയിട്ടുള്ളത്. ക്വാട്ട തികച്ചില്ലെങ്കിൽ അതിനുള്ള പണി വേറെ കിട്ടുമത്രെ. ഇതോടെ എന്തിനും ഏതിനും പെറ്റി ഈടാക്കി കാശ് വാങ്ങുകയാണ് ലോക്കൽ പൊലീസ്.ഹെൽമറ്റ് വയ്ക്കാതെ പോകുന്നവനും ഇപ്പോൾ പകർച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നാണ് കേസെന്ന പരാതികളും ഉയരുന്നുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Read Also: ഇഷ്ട ആയുധം എകെ 47, ​പൊലീസിന്റെ വലയിലായ ലേഡി ഡോണ്‍ റിവോള്‍വര്‍ റാണിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്

വർക്കലയിൽ നിന്ന് മീൻ വിൽപനക്ക് പാരിപ്പള്ളിയിലെത്തിയ മൽസ്യത്തൊഴിലാളി സ്ത്രീയുടെ മീൻ പൊലീസ് വലിച്ചെറിഞ്ഞതും പകർച്ചവ്യാധി നിയമം പാലിക്കുന്നില്ലെന്ന കുറ്റം ചുമത്തിയായിരുന്നു. കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിച്ചുനിൽക്കുന്നവർക്കെതിരേയും കേസുകൾ എടുത്തിട്ടുണ്ട്. ഇതുവരെ ഒരു കോടിയിലേറെ രൂപ പിഴ ഇനത്തിൽ പിരിച്ചിട്ടുണ്ട്. പുതിയ നിയമം വന്നതോടെ ആരോ​ഗ്യ വകുപ്പ് ജീവനക്കാർക്ക് പരിശോധനകൾക്കുള്ള അധികാരം കുറയുകയും പരിശോധനക്ക് ഉടമസ്ഥരുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശവും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button