Latest NewsKeralaNews

മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാൻ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങൾ: പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാൻ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങൾ എന്ന തലക്കെട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തലിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

Read Also: തന്റെ ക്ഷമയ്ക്ക് അതിരുണ്ട്, ചാനല്‍ പൂട്ടിക്കുന്നതുവരെ കോടതി കയറും: ചാനലുകൾക്കെതിരെ സാധിക

കേരളാ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. പോലീസിന്റെ ക്രൂരതകളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. എണ്ണിയാലൊടുങ്ങാത്ത പോലീസ് ക്രൂരതകളുടെ കഥകളാണെങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാൻ ആജ്ഞാപിക്കുമ്പോൾ കോവിഡ് കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടുമെന്നും അതിൽ ഈ പിണറായി ചക്രവർത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണമെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാൻ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങൾ

1. ഒരു നേരം അന്നമുണ്ണാൻ അദ്ധ്വാനിക്കുന്ന വൃദ്ധയുടെ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ പാരിപ്പള്ളി പോലീസിന്റെ ക്രമസമാധാനം കേരളം കണ്ടു.

2 പുതുമോടി മാറാത്ത പുതുമണവാളനെ പാരിപ്പള്ളി പോലീസ് സമ്മാനിച്ചത് വേദന നിറഞ്ഞ ദിനമാണ്.

3 തൊണ്ടനാർ പോലീസ് ബലി പെരുന്നാൾ തലേന്ന് ഷക്കീറിനോട് കാണിച്ച മർദ്ദനമുറയുടെ വടുക്കൾ വേദനയായ് നമുക്ക് മുന്നിലുണ്ട്.

4 ചിക്കൻ വാങ്ങാനിറങ്ങിയവരോട് കാണിച്ച മാള പോലീസിന്റെ കണ്ണില്ലാ ക്രൂരത ലോക് ഡൗണിലെ വിശേഷങ്ങളിലൊന്നാണ്.

Read Also: ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കേരള ബാങ്ക് ജീവനക്കാരി : 42 കാരിയെ കണ്ടെത്താന്‍ പൊലീസ്

5. ഗൗരി നന്ദയുടെ ചൂണ്ടു വിരൽ ഭരണകൂടത്തിന് നേരെയുയർന്നത് ചടയമംഗലത്തായിരുന്നു. ബാങ്കിൽ ക്യൂ നിന്നവർക്ക് നേരെയുള്ള ചടയമംഗലം പോലീസിന്റെ അധികാര ഹുങ്ക്.

6 പശുവിന് പുല്ലരിയാനിറങ്ങിയ നാരായണേട്ടന് അമ്പലത്തറ പോലീസ് വക 2000 രൂപ പിഴ.

7 കാപ്പാട് ചെറിയ പള്ളിക്കലകത്ത് നാസർ മകളെ ആശുപത്രിയിൽ കൊണ്ടു പോയതിന് കൊയിലാണ്ടി പോലീസ് വകയാണ് ഫൈൻ ചുമത്തിയത്.

8 ചവറയിലെ പോലീസ് ഏമാന്മാർ വാക്‌സിനെടുക്കാൻ വരുന്നവരോട് കാണിച്ച ക്രൂരതയുടെ ചിത്രങ്ങൾ.

9. അന്നം തേടിയിറങ്ങിയ ചെങ്കൽ ലോറിക്കാരോട് മഞ്ചേരി പോലീസിന്റെ പിഴയുടെ ഹാരം.

Read Also: പോലീസ് പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്, നിരപരാധിയായ എന്റെ വാക്ക് അംഗീകരിക്കുന്നില്ല: മത്സ്യത്തൊഴിലാളി മേരി

10. വീട്ടാവശ്യങ്ങൾക്ക് സാധനം വാങ്ങാനിറങ്ങിയ കെ.പി.എം റിയാസെന്ന മാധ്യമ പ്രവർത്തകന് തിരൂർ പോലീസിന്റെ ക്രൂര മർദ്ദനവും പിഴയും.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പോലീസ് ക്രൂരതയുടെ കഥകളാണെങ്ങും. ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാൻ ആജ്ഞാപിക്കുമ്പോൾ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതിൽ ഈ പിണറായി ചക്രവർത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണം…

https://www.facebook.com/182905228981789/posts/881179572487681/

shortlink

Related Articles

Post Your Comments

Related Articles


Back to top button