Latest NewsNewsInternational

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് പാകിസ്താന്‍: ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കും

ഇസ്ലാമാബാദ്: പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ വൈകാതെ തന്നെ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഭരണകക്ഷിയായ പാകിസ്താന്‍-തെഹ്‌രീക്-ഇ-ഇന്‍സാഫ് (പിടിഐ) അറിയിച്ചു.

Also Read: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന പേരിൽ മൂന്നേകാൽ കോടി വാങ്ങി വഞ്ചിച്ചു, മാണി സി കാപ്പനെതിരെ ഹര്‍ജി

പ്രധാനമന്ത്രിയുടെ ഇസ്ലാമാബാദിലെ ആഡംബര വസതി പോസ്റ്റ്ഗ്രാജ്യുവെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടാക്കി മാറ്റാനാണ് തീരുമാനം. ഇതിന് പുറമെ ഗവര്‍ണര്‍മാരും അവരുടെ ഔദ്യോഗിക വസതികള്‍ ഒഴിയുമെന്ന് പിടിഐ അറിയിച്ചിട്ടുണ്ട്. ലാഹോര്‍, കറാച്ചി എന്നിവിടങ്ങളിലെ ഗവര്‍ണറുടെ വസതികള്‍ മ്യൂസിയമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മെഹ്മൂദ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയുടെ സംരക്ഷണത്തിന് 470 മില്ല്യണ്‍ (47 കോടി) വേണമെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്ന് ഇമ്രാന്‍ ഖാന്‍ നിരവധി തവണ പരസ്യമായി സമ്മതിച്ചിരുന്നു. ഔദ്യോഗിക വസതിയെ വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും 2019ല്‍ ഒരു വിവാഹ പരിപാടി നടത്താനും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിയിരുന്നു. നിലവില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനയെയാണ് പാകിസ്താന്‍ ആശ്രയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button