Latest NewsIndiaNewsInternational

ആദ്യം കാറുകൾ വിറ്റു, പിന്നാലെ പശുക്കളെയും: ഒടുവിൽ ഔദ്യോഗിക വസതിയും, പണമുണ്ടാക്കാൻ പുതിയ വഴി തേടി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇസ്ലാമാബാദിലെ വസതി വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. ചെവ്വാഴ്ച നടന്ന പാകിസ്ഥാൻ ഫെഡറൽ മന്ത്രിസഭയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുന്നിൽ മറ്റ് വഴികളില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിലെ കട ബാധ്യതകളിൽ നിന്ന് രാജ്യത്തിന്റെ വരുമാനം ഉയർത്താനാണ് ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലെ തന്റെ വസതി വാടകയ്ക്ക് നല്‍കിയത്. ഇമ്രാന്‍ ഖാന്‍ ഭവനം വിട്ട് ബനി ഗാലയിലെ മറ്റൊരു വസതിയിലേക്ക് മാറി. സംസ്കാരികം വിദ്യാഭ്യാസം, ഫാഷൻ തുടങ്ങിയ പരിപാടികൾക്കാകും വസതി വാടകയ്ക്ക് നൽകുക. നല്ലൊരു തുക തന്നെ ഇതുവഴി പിരിച്ചെടുക്കാനാകുമെന്നാണ് വിലയിരുത്തൽ.

Also Read:കുതിരാനില്‍ മാത്രമല്ല, കശ്മീരിലും തുരങ്കം തുറന്നത് ഉദ്ഘാടനമില്ലാതെ: ഗഡ്കരിക്ക് കളയാന്‍ ടൈമില്ലെന്ന് സന്ദീപ് വാര്യര്‍

രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ചിലവ് കുറയ്ക്കാൻ തങ്ങൾക്ക് അനുവദിച്ച ഭവനങ്ങളില്‍ താമസിക്കില്ലെന്ന് ഗവര്‍ണര്‍മാരും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ പരിപാലിച്ചിരുന്ന മൂന്ന് പോത്തുകളെയും അഞ്ച് പശുക്കുട്ടികളെയും വിൽപ്പന ചെയ്തതിലൂടെ ആകെ മൊത്തം 2,302,000 രൂപയാണ് ലഭിച്ചത്.

2019 ഓഗസ്റ്റിൽ, ഇമ്രാൻ ഖാൻ സർക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒരു ഫെഡറൽ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ലഭിക്കുന്ന പണം ക്ഷേമപദ്ധതികൾക്കായി ഉപയോഗിക്കാനാണു ഇത്തരമൊരു നീക്കമെന്നാണ് സർക്കാർ ന്യായീകരിക്കുന്നത്. പാക്കിസ്ഥാൻ സർക്കാർ ഈ വർഷം ആദ്യം 61 ആഡംബര കാറുകളും ലേലം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button