KeralaLatest NewsNews

എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോകോസ് നോട്ടീസ്: ശ്രീരാമക്യഷ്ണനെ ഒഴിവാക്കി കസ്റ്റംസ്

2019 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യു എ ഇയിലേക്ക് കടത്തി എന്നതാണ് കേസ്.

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോകോസ് നോട്ടീസയച്ച് കസ്റ്റംസ്. മുന്‍ സ്പീക്കര്‍ ശ്രീരാമക്യഷ്ണനെ ഒഴിവാക്കിയാണ് നോട്ടീസയച്ചിരിക്കുന്നത്. കോണ്‍സുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമെ ശ്രീരാമക്യഷ്ണന് നോട്ടിസ് അയക്കുന്ന കാര്യം പരഗണിക്കൂവെന്നാണ് കസ്റ്റംസ് വിശദീകരണം.

എം. ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഈജിപ്ത്യന്‍ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവന്‍ എന്നിവര്‍ക്കാണ് ആദ്യപടിയായി ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റംസ് കമ്മിഷണര്‍ സുമിത്ത് കുമാര്‍ സ്ഥലം മാറി പോകുന്നതിന് മുന്‍പാണ് നടപടി. കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേസമയം കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

Read Also: ഓണക്കിറ്റിലും കേരളസർക്കാറിന്റെ അഴിമതി: കശുവണ്ടി പാക്കറ്റിൽ ലക്ഷങ്ങളുടെ ക്രമക്കേട്

ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും അറിവുള്ളതായി വ്യക്തമാക്കിയത്. പി ശ്രീരാമകൃഷ്ണനെ കസ്റ്റ്ംസ് ചോദ്യം ചെയ്തിരുന്നു. 2019 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യു എ ഇയിലേക്ക് കടത്തി എന്നതാണ് കേസ്.

shortlink

Related Articles

Post Your Comments


Back to top button