Latest NewsIndia

പ്രതിപക്ഷ ബഹളങ്ങൾക്കിടെ പല ബില്ലുകളും പാസാക്കി സർക്കാർ: ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ഭേദഗതി ബില്ലും പാസാക്കി

ഭേദഗതിയിലൂടെ നിലവിലെ നിയമത്തിലുള്ള 12 കുറ്റകൃത്യങ്ങളാണ്‌ നീക്കിയത്‌.

ന്യൂഡല്‍ഹി: പെഗാസസ്‌ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കിടെ നിരവധി ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയെടുത്തു. ഏറ്റവും ഒടുവിൽ ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ദേഗതി ബില്‍ രാജ്യസഭ പാസാക്കി. ബിസിനസുകള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഒരുക്കാനാണു ഭേദഗതി.

ഭേദഗതിയിലൂടെ നിലവിലെ നിയമത്തിലുള്ള 12 കുറ്റകൃത്യങ്ങളാണ്‌ നീക്കിയത്‌. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ്‌ ബില്‍ അവതരിപ്പിച്ചത്‌. കഴിഞ്ഞയാഴ്‌ചയാണ്‌ ബില്‍ കൊണ്ടുവന്നതും. ഏതാനും എം.പിമാര്‍ ബില്ലിന്മേല്‍ ചര്‍ച്ച നടത്തി.

അതേസമയം, പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം മുഴക്കി. പെഗാസസ്‌, വിവാദ കാര്‍ഷിക നിയമങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ്‌ പ്രതിപക്ഷം വര്‍ഷകാല സമ്മേളനത്തില്‍ പ്രതിഷേധാഗ്നി പടര്‍ത്തുന്നത്‌. ഇതിനിടെയാണ്‌ ശബ്‌ദവോട്ടോടെ ബില്‍ പാസാക്കിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button