Latest NewsKeralaNattuvarthaNews

മഞ്ചേശ്വരത്ത് കുഴൽപ്പണ വേട്ട: കാറില്‍ കടത്തിയ 27 ലക്ഷം രൂപ പിടിച്ചെടുത്തു

പോലീസിന് സംശയം തോന്നാതിരിക്കാൻ ശിഹാബുദ്ധീൻ ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു

കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പോലീസ് പിടികൂടുകയായിരുന്നു. തലപ്പാടിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി ശിഹാബുദ്ധീൻ പോലീസ് പിടിയിലായി.

2746000 രൂപയാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്. പോലീസിന് സംശയം തോന്നാതിരിക്കാൻ ശിഹാബുദ്ധീൻ ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കാസറഗോഡ് ഡിവൈഎസ്പിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button