KeralaLatest NewsNews

ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം: ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം ഒരു വർഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു.

Read Also: വനിതാ ബാങ്ക് മാനേജരെ ഉപദ്രവിച്ചു: കോൺഗ്രസ് നേതാവിനെതിരെ കേസ്

‘2021 ജൂലൈ ഒന്നു മുതൽ നികുതി അടക്കേണ്ട ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31 ന് അവസാനിച്ചിരുന്നു. ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകൾ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാൻ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകൾക്ക് അധിക നികുതി അടക്കേണ്ടി വരുന്ന ബാധ്യതയും ഇതുമൂലം ഒഴിവാകുമെന്നും’ മന്ത്രി വ്യക്തമാക്കി.

Read Also: ഓടുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ യുവതിക്ക് സുഖ പ്രസവം: കുഞ്ഞിനെ കയ്യിലെടുത്ത് ആംബുലന്‍സ് ഡ്രൈവര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button