KeralaNattuvarthaLatest NewsNews

അവനുള്ള ഡിസ്മിസൽ ഓർഡർ അടിച്ചിട്ടേ ഞാൻ വീട്ടിൽ വരൂ: മന്ത്രി ആന്റണി രാജു നൽകിയ വാക്ക് പാലിച്ചുവെന്ന് വിസ്മയയുടെ കുടുംബം

തിരുവനന്തപുരം: വിസ്മയ കൊലക്കേസിൽ പ്രതി കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതിന് മന്ത്രി ആന്റണി രാജുവിനും സർക്കാരിനും നന്ദി പറഞ്ഞ് വിസ്മയയുടെ കുടുംബം. ‘അവനുള്ള ഡിസ്മിസൽ ഓർഡർ അടിച്ചിട്ടേ ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ’ എന്ന് ഒരിക്കൽ മന്ത്രി വിസ്മയയുടെ കുടുംബത്തോട് പറഞ്ഞിരുന്നു. ആ വാക്ക് നിറവേറ്റിയതിനാണ് മന്ത്രിയ്ക്ക് നന്ദിയുണ്ടെന്ന് മാധ്യമങ്ങളോട് കുടുംബം പ്രതികരിച്ചത്.

Also Read:രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു നടപടി എടുക്കേണ്ടി വരുന്നതെന്ന് സംഭവത്തിൽ മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും സർക്കാരിൽ വിശ്വാസം ഉണ്ടെന്നും വിസ്മയയുടെ കുടുംബം അഭിപ്രായപ്പെട്ടു.

അതേസമയം ആഗസ്റ്റ് 7 ന് രാവിലെ 11 മണിയ്ക്ക് കൊല്ലത്തെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിക്കുമെന്നും മന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button